പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായി തെക്കൻ ത ല്ലു കേസിന്റെ ട്രൈലെർ

ബിജുമേനോൻ,പദ്മപ്രിയ, നിമിഷാ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തെക്കൻ തല്ലുകേസിന്റെ ട്രൈലെർ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ട്രെയിലറിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ആയ ട്രൈലെർ ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.  ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ചിത്രത്തിന്റെ ടീസർ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. തെക്കൻ കേരളത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പഴയകാലഘട്ടത്തെ ആണ് പറയുന്നത്. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ബ്രോ ഡാഡിയുടെ  തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് തെക്കൻ തല്ലുകേസ്. ചിത്രത്തിന്റെ ടീസറിന് ലഭിച്ച അതെ സ്വീകാര്യത തന്നെ ട്രെയിലറിനും ലഭിച്ചിരിക്കുകയാണ്.

ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘അമ്മിണിപ്പിള്ള വെ ട്ടു കേ സ് എന്ന കഥയുടെ അടിസ്ഥാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ച് വരുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബിജു മേനോന്റെ നായിക ആയാണ് പത്മപ്രിയ എത്തുന്നത്. പത്മപ്രിയയെ ഒരു ഇടവേളയ്‌ക്കു ശേഷം സ്‌ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിൽ ആണ് താരത്തിന്റെ ആരാധകരും. ബിജു മേനോനെയും പത്മപ്രിയയെയും കൂടാതെ റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രാജേഷ് പിന്നാടന്‍ ആണ് ഇന്ദുഗോപന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ ആണ്. ഇ ഫോർ എന്റർട്ടമെന്റ്‌സിന്റെയും സൂര്യ ഫിലിംസിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി സുനിൽ എ കെ എന്നിവർ ചേര്‍ന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

Leave a Comment