Trending

തെളിഞ്ഞു കാണുന്നുണ്ടല്ലോ. ഞാന്‍ മാത്രേ കണ്ടൂള്ളൂ. മലയാളികളുടെ പ്രശ്‌നം എന്താണ്.

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അങ്ങനെയാണ്. നടിമാരുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുകയാണ് അവരുടെ സ്ഥിരം പണി. അവര്‍ ഇറക്കം കുറഞ്ഞൊരു വസ്ത്രം ഇട്ടാലോ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്നൊരു വസ്ത്രം ഇട്ടാലോ ഇക്കൂട്ടര്‍ക്ക് ഇളക്കം തട്ടി തുടങ്ങും. അതില്‍ മലയാളികളും അധികം പുറകിലൊന്നുമല്ല. അതിലൂടെ ചൂഴ്ന്ന് നോക്കി ഓരോന്ന് കണ്ട് പിടിക്കുകയാണ് പിന്നെ. എല്ലാം കാണാമല്ലോ. അത് കണ്ടല്ലോ തുടങ്ങിയ കമന്റുകളുമായി അവര്‍ അതിന് താഴെ തങ്ങളുടെ മനസ്സിലുള്ള മുഴുവന്‍ വൃത്തികേടുകളും ഛര്‍ദ്ദിച്ച് വെക്കുകയും ചെയ്യുന്നു. ഇത്തരം വസ്ത്രങ്ങള്‍ ആണോ പ്രശ്‌നം എന്ന് ചോദിച്ചാല്‍ അതുമല്ല കാര്യം എന്ന് തന്നെ പറയേണ്ടി വരും.

സാധാരണ വസത്രം ധരിച്ചൊരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് നേരെയും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്താണ് വളരെ പ്രശസ്തയായ ഒരു അവതാരിക പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ ഇത്തരം ഒരു കമന്റുമായി ഒരാള്‍ എത്തിയത്. ഫോട്ടോയുടെ ഭംഗിയേക്കാള്‍ ഉപരി കമന്റിട്ടയാള്‍ കണ്ടത് അവരുടെ ശരീര ഭാഗങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഒരു അവയവം സൂപ്പര്‍ ആണ് എന്ന് കമന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അവതാരിക ഉടന്‍ തന്നെ അയാള്‍ക്ക് മറുപടിയുമായി എത്തി. അത് സൂപ്പര്‍ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണല്ലോ. എന്ന് തുടങ്ങിയ മറുപടി പിന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ ഇപ്പോഴും പല നടിമാരുടേയും ചിത്രങ്ങള്‍ക്ക് താഴെ തുടരുകയാണ്. പലതും ഫേക്ക് പ്രൊഫൈലുകളില്‍ നിന്നാണ് വരുന്നത്. ഇപ്പോള്‍ നടി കനിഹ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയും അത്തരത്തില്‍ ധാരാളം കമന്റുകള്‍ എത്തി. തന്റെ മകനൊപ്പം നില്‍ക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ബനിയനും ചെറിയൊരു നിക്കറുമാണ് കനിഹയുടെ വേഷം. രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത.് നിങ്ങളുടെ ചിരിക്ക് നിങ്ങള്‍ തന്നെ കാരണമാവുക. കട്ടിലില്‍ നിന്ന് എഴുന്നേറ്റ് വന്ന ചില മുഖങ്ങള്‍ എന്നൊരു അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന് താഴെ ഭൂരിഭാഗവും കമന്റുകളും നടിയുടെ ശരീരഭാഗങ്ങളെ കുറിച്ചുള്ളതായിരുന്നു.

മലയാളികള്‍ തന്നെയാണ് കൂടുതല്‍ കമന്റുകളും ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ നടിയുടെ ശരീരഭാഗങ്ങള്‍ കാണാം എന്നതാണ് അവര്‍ ആഘോഷമായി എടുത്തിരിക്കുന്നത്. മോശം പദപ്രയോഗങ്ങളും ഡബ്ബിള്‍ മിനീംഗ് സംഭാഷണങ്ങളുമാണ് അതിന് താഴെ കാണാന്‍ കഴിയുന്നത്. ആഹാ കണ്ടു മല നിര, ഞാനെ കണ്ടൂള്ളൂ ഞാന്‍ മാത്രേ കണ്ടൂള്ളു തുടങ്ങിയ വാചകങ്ങളിലൂടെ അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങള്‍ അത് കണ്ടോ, ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം, തെളിഞ്ഞു കാണുന്നുണ്ടല്ലോ, അടിയില്‍ ഒന്നും ഇല്ലെന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളും കാണാം. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ ഇട്ടിട്ടുണ്ട്. നിങ്ങള്‍ക്കൊക്കെ എന്നാണ് നേരം വെളുക്കുക എന്നാണ് അവരില്‍ പലരും ചോദിക്കുന്നത്. നിങ്ങളുടെ വീട്ടിലുള്ളവരുടെയും ഇങ്ങനെ തന്നെയല്ലേ എന്നും അവര്‍ ചോദിക്കുന്നു.

Trending

To Top
error: Content is protected !!