പടയപ്പക്ക് ശേഷം രവികുമാർ ഒരുക്കിയ ചിത്രം ആണ് തെന്നാലി

കമൽ ഹാസനെയും ജയറാമിനേയും കേന്ദ്ര കഥപാത്രങ്ങൾ ആക്കിക്കൊണ്ട് രവികുമാർ സംവിധാനം ചെയ്ത ചിത്രം ആണ് തെന്നാലി. രജനി കാന്തിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ പടയപ്പയ്ക്ക് ശേഷം രവികുമാർ സംവിധാനം ചെയ്ത പടം കൂടി ആണ് ഇത്. രണ്ടായിരത്തിൽ ആണ് ചിത്രം പുറത്തിറങ്ങിയത്. കമൽ ഹാസൻ, ജയറാം, ദേവയാനി, ജ്യോതിക, ഡൽഹി ഗണേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയ്യും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ ആണ് ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കമൽ ജയറാം മത്സരിച്ചു അഭിനയിച്ച തേനാലി കമൽ ഹാസൻ , ജയറാം, ജ്യോതിക, ദേവയാനി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കെ എസ് രവികുമാർ സംവിധാനം ചെയ്ത കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് തേനാലി . പടയപ്പക്ക് ശേഷം രവികുമാർ ഒരുക്കിയ ഈ ചിത്രം നല്ലൊരു എന്റർടൈൻമെന്റ് സിനിമയാണ്. തമിഴ് സിനിമയിൽ അനായാസമായി കോമഡി കൈകാര്യം ചെയ്യുന്ന നടൻ ഒരുപക്ഷെ കമൽ ഹാസനായിരിക്കും.

അദ്ദേഹത്തിന്റെ കോമഡി രംഗങ്ങൾ ഈ ചിത്രത്തിൽ ഒരു രക്ഷയും ഇല്ലായിരുന്നു ഒപ്പം നമ്മുടെ പ്രിയപ്പെട്ട ജയറാംമും അദ്ദേഹത്തോടൊപ്പം പിടിച്ചു നിന്നു. ഈ ചിത്രത്തിലൂടെ ജയറാമിന് തമിഴ് നാട് state അവാർഡ് ലഭിച്ചു അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതിലെ ഡോക്ടർ കൈലാഷ്.  എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങളും മനോഹരമാണ്.

വളരെ കുറച്ചു കമൽ ഹസ്സൻ ചിത്രങ്ങൾക്ക് മാത്രമാണ് റഹ്മാൻ സംഗീതം നൽകിയത്. തേനാലിയാണ് എന്ന് തോന്നുന്നു കമലും റഹ്മനും ഒന്നിച്ച അവസാന ചിത്രം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. പിടിച്ചു നിന്നു എന്ന് പറഞ്ഞാൽ പോര. പക്കാ ജയറാമേട്ടൻ ചിത്രം, കമൽഹാസൻ – ജയറാം ഒന്നിച്ച പഞ്ചതന്ത്രം നല്ല കോമഡിയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment