ഷൂട്ടിങ്ങിന്റെ ഇടയിൽ കാവ്യ മാധവനെയും സംയുക്തയേയും ആരോ കയറി പിടിച്ചു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 2000 ൽ ആണ് പ്രദർശനത്തിന് എത്തിയത്. വലിയ ഹിറ്റ് ആണ് ചിത്രം നേടിയത്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, കാവ്യ മാധവൻ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. വലിയ വിജയവും ചിത്രം നേടിയിരുന്നു. ആ വര്ഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊകേഷനിൽ വെച്ച് നടന്ന രസകരമായ ഒരു കാര്യം ആണ് ആരാധകരുടെ ഇടയിൽ വീണ്ടും ചർച്ച ആയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കറന്റ് പോയപ്പോൾ സംയുക്ത വർമ്മയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു. എന്നാൽ കറന്റ് വന്നു നോക്കിയപ്പോൾ രണ്ടു പേരുടെയും അടുത്ത് നിൽക്കുന്നത് ദിലീപ് ആയിരുന്നു. അത് കൊണ്ട് തന്നെ ദിലീപിനെ എല്ലാവരും സംശയിച്ചു.

എന്നാൽ താൻ അല്ല പിടിച്ചത് എന്ന് ദിലീപ് പറഞ്ഞിട്ടും ആരും വിശ്വസിക്കാതിരുന്നത് കൊണ്ട് ദിലീപിനും വിഷമം ആയി. എന്നാൽ ഈ വിഷയത്തിൽ സംസാരം ആയപ്പോഴേക്കും സംവിധായകൻ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയൂം ഷൂട്ടിങ് വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഇത് പോലെ കരണ്ടു പോയപ്പോൾ ഒരു വലിയ ശബ്‌ദം കൂടി കേട്ട്. കറന്റ്‌ വന്നപ്പോൾ ഗീതു മോഹൻദാസ് അടികൊണ്ട മുഖവുമായികരയുന്നു.

അപ്പോഴാണ് എല്ലാവര്ക്കും സത്യം മനസ്സിലായത്. ഗീതു മോഹൻദാസ് ആയിരുന്നു ആദ്യം തന്നെ ഇവരെ പിടിച്ചത്. എന്നാൽ കുറ്റം ദിലീപിന്റെ തലയിൽ ആയപ്പോൾ വീണ്ടും പിടിക്കുകയായിരുന്നു. എന്നാൽ തക്ക സമയത്ത് തന്നെ സംയുക്ത പിടിച്ച ആളെ അടിച്ചത് കൊണ്ട് ആണ് ഗീതു ആണ് പിടിച്ചത് എന്ന് മനസിലായത്. അല്ലെങ്കിൽ രണ്ടാമത്തെ തവണയും എല്ലാവരും ദിലീപിനെ തന്നെ സംശയിച്ചേനെ. വര്ഷം ഇത്ര ആയിട്ടും എല്ലാവര്ക്കും പറഞ്ഞു ചിരിക്കാനുള്ള ഒരു സംഭവം ആണ് ഇത്.

Leave a Comment