ഇതുപോലെയുള്ള ടിപ്പിക്കൽ അലവലാതിവില്ലൻ വേഷങ്ങൾ അധികമൊന്നും തിലകൻ ചെയ്തിട്ടില്ല

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ തിലകനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ചാണ് പോസ്റ്റ്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ക്രീനിലേക്ക് കയറിച്ചെന്ന് ഒരു തൊഴികൊടുക്കാൻ തോന്നിയ അപൂർവം വില്ലന്മാരിലൊരാൾ.

പൈലോക്കാരൻ, നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ മുന്നൂറിലേറെ ചിത്രങ്ങൾ നീണ്ട അഭിനയജീവിതത്തിൽ ഇതുപോലെയുള്ള ടിപ്പിക്കൽ അലവലാതിവില്ലൻ വേഷങ്ങൾ അധികമൊന്നും തിലകനെന്ന മഹാനടൻ ചെയ്തിട്ടില്ല. മകളായിക്കണ്ട് സംരക്ഷിക്കേണ്ടവളെ കാമക്കണ്ണുകളോടെ കാണുന്ന ക്രൂരൻ. മലയാളത്തിലെ ഏറ്റവും ഗംഭീരമായ ക്ളൈമാക്സുകളിലൊന്നായി മുന്തിരിത്തോപ്പുകളുടെ അന്തിമരംഗം കണക്കാക്കപ്പെടുന്നതിൽ ഒരു പ്രധാനപങ്ക് പൈലോക്കാരനെന്ന ഈ കഥാപാത്രത്തിന്റെ നിർമ്മിതിക്കും.

അതിനെ അനശ്വരനാക്കിയ തിലകനും അവകാശപ്പെട്ടതാണ്. “കൊണ്ടുപോകാൻ വന്നതാണോ. കൊണ്ടുപോയ്ക്കോ. ഇനി കൊണ്ടുപോയ്ക്കോ “അയാളുടെ അധമതൃഷ്ണകൾ നിറഞ്ഞ നോട്ടവും, ആ വാചകങ്ങളും പകരുന്ന അസ്വസ്ഥതയും, അയാളെ നായകൻ ഓരോ പ്രാവശ്യവും മർദ്ദിക്കുമ്പോഴും പ്രേക്ഷകന് കിട്ടുന്ന ഒരു പ്രത്യേകആഹ്ലാദവും മറ്റധികം വില്ലന്മാരുടെ കാര്യത്തിൽ ഉണ്ടായതായിതോന്നിയിട്ടില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നതും.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ അതുക്കും മേലെ, എല്ലാവരും ഒന്നിനൊന്നു മെച്ചം ഈ പടത്തിൽ. ഓരോ ഷോട്ടിലും. ഇങ്ങനൊരു പടം ഇനി ഉണ്ടാവില്ല, മുകുന്ദേട്ടനിലെ ശ്രീനിവാസനെ പിടിച്ച് ഉരയ്ക്കാൻ തോന്നും, ഈയടുത്ത്‌ ഇതേപോലെ ഒരു നൂറുവട്ടം കൊ ല്ലാൻ തോന്നിയത്‌ അപ്പനിലെ ഇട്ടിയെയാണ്‌, അതുപോലെ നായകനെ കെട്ടിപ്പിച്ചൊരു ഉമ്മയും കൊടുക്കാൻ തോന്നി തുടങ്ങി നിരവതി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment