ഹിറ്റ്ലറിൽ ഇന്നസെന്റ് ചെയ്ത കഥാപാത്രം തിലകന് കിട്ടേണ്ടിയിരുന്നതാണ്

ഗോഡ് ഫാദർ സിനിമയുടെ പിന്നണിയിൽ നടന്ന അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ജാത വേദൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ദിഖ് ചരിത്രം എന്നിലൂടെ സീരീസിൽ ഗോഡ്ഫാദറിന്റെ ക്‌ളൈമാക്സ് ചിത്രീകരിക്കുമ്പോൾ തിലകനുമായുണ്ടായ അസ്വാരസ്യങ്ങൾ വിവരിക്കുന്നുണ്ട്.

അടുത്തതായി അദ്ദേഹം പറയുന്നത് അതൊക്കെ സിനിമയുടെ ഡബ്ബിങ് സമയത്ത് തന്നെ തിലകനുമായി പറഞ്ഞു പരിഹരിച്ചെന്നും . പക്ഷെ ഈ സിനിമയുടെ പ്രൊഡക്ഷനിൽ പങ്കെടുത്ത ഒരു വ്യക്തി മറ്റൊരു ഇന്റർവ്യൂയിൽ ( ഇയാൾ ഇയാളുടെ കാലുകളാണ് ഹരിഹര്നഗറിലെ ടൈറ്റിൽ രംഗങ്ങളിൽ കാണിക്കുന്ന ഷൂസിട്ട കാലുകൾ എന്ന് അവകാശപ്പെടുന്നു) തിലകനുമായുള്ള പ്രശ്നത്തെ പറ്റി പറയുന്നത് സിദ്ദിഖ് ലാൽ ആ പ്രശ്നത്തിന് ശേഷം പിന്നീട് തിലകനുമായി സിനിമയിൽ സഹകരിക്കില്ലെന്ന തീരുമാനം എടുത്തു എന്നാണ്.

അങ്ങനെ ചിന്തിക്കുമ്പോൾ തിലകന് കിട്ടേണ്ട റോൾ ആണ് ഹിറ്റ്ലറിലെ മമ്മുട്ടിയുടെയും പെങ്ങന്മാരുടെയും അച്ഛൻ കഥാപാത്രം.മലയാള സിനിമയിലെ തന്നെ മികച്ച ഒരു ഇൻട്രോ ഉള്ള കാരക്ടർ ആണ് ഹിറ്റ്ലറിലെ പിള്ളേച്ചൻ. ഇൻട്രോക്ക് ശേഷം ലോറിയുമായി അമ്മാവനെ വട്ടം വെച്ച് “ഒരുപാടു നാളായില്ലേ ഗംഗാധരാ” എന്ന് തുടങ്ങി കാറിന്റെ വിൻഡ്ഷീൽഡും റിയർഗ്ളാസും തകർത്തു ഭീഷണിപെടുത്തുന്ന രംഗവും മികച്ചതാണ്. ഇന്നസെന്റ് ഭേദപ്പെട്ട രീതിയിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ രംഗങ്ങളൊക്കെ തിലകൻ ചെയ്തിരുന്നെങ്കിൽ ചട്ടമ്പി പിള്ളേച്ചൻ ബലരാമന്റെ പോലെ ഒരു മാസ്സ് കാരക്ടർ ആകുമായിരുന്നു.

അത് പോലെ തിലകന്റെ മാസ്സ് ആയ കഥാപാത്രമാണ് സന്ദേശത്തിലെ അച്ഛൻ കഥാപാത്രം. ഈ സിനിമയുടെ ക്ളൈമാക്സ് രംഗങ്ങൾ ടി വി യിൽ വരുമ്പോൾ ചാനൽ മാറ്റാൻ തോന്നില്ല. “കെ ആർ പി യും സി ആർ പി യും ഒക്കെ ഗേറ്റിനു പുറത്ത് ” എന്നൊക്കെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. അവസാനം എന്തിനും തയ്യാറായി മുറ്റത്തേക്കിറങ്ങി വരുമ്പോൾ ശ്രീനിവാസൻ ഭയന്ന് പിന്നോട്ടായുന്നതും ജയറാം ഒന്നും മനസിലാവാതെ നിൽക്കുന്നതും മാളയും കെ പി എ സി ലളിതയും പമ്മി പമ്മി മുങ്ങാൻ ശ്രമിക്കുന്നതും ശരിക്കും തിലകന്റെ പവർ കണ്ടു തന്നെയാണ്.

സന്ദേശത്തിന്റെ സംവിധായകൻ അന്തിക്കാടായും അന്തിക്കാടായും തിലകൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമയുടെ സെറ്റിൽ വെച്ചു അലമ്പായതും പിന്നീട് സത്യൻ അന്തിക്കാടിന്റെ പടത്തിലും പുള്ളി അഭിനയിക്കാൻ സാധിക്കാത്ത കഥയും ഉണ്ട് .അടിപിടിയും ബോഡിയും കാണിക്കാതെ ഡയലോഗ് കൊണ്ട് തന്നെ മാസ്സ് കാണിക്കുന്നതിൽ തിലകൻ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment