തിളക്കം സിനിമയിൽ ആദ്യം വരയ്ക്കുന്ന ചിത്രം ദിലീപിന്റെ തന്നെ അല്ലെ

റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ചിത്രം ആണ് തിളക്കം. ദിലീപ് നായകനായി എത്തിയ ചിത്രങ്ങളിൽ ഒന്ന് ആണ് ഇത്. ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് തിളക്കം. കാവ്യ മാധവൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. വലിയ രീതിയിൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്.

ദിലീപിനെ കൂടാതെ കാവ്യ മാധവൻ, ഭാവന, ജഗതി, ഹരിശ്രീ അശോകൻ, ലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു കെ പി എ സി ലളിത, ബിന്ദു പണിക്കർ, സലിം കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തെ ഇന്നും ആരാധകർ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തിളക്കം എന്നാ ദിലീപ് സിനിമയിൽ ആദ്യം വരയ്കുന്ന ഇ ഉണ്ണിയുടെ ചിത്രം.. ദിലീപ്പിന്റെ ചിത്രം തന്നെ അല്ലെ. ഇ ചിത്രം കണ്ടു അല്ലെ മുണ്ട് പറിക്കുന്ന. ദിലീപ്പിനെ വിഷ്ണു. ഉണ്ണി എന്നു പറഞ്ഞു നെടുമുടി വേണ മാഷ് വീട്ടിൽ കൊണ്ട് വരുന്നത് അപ്പോ ദിലീപ് ഇ സിനിമയിൽ ഡബിൾ റോൾ ആണോ? അങ്ങനെ എകിൽ ഉണ്ണി എവിടെ പോയി.

മരിച്ചു പോയി എകിൽ ബോഡി കണ്ട് കിട്ടിയില്ല പത്ര പരസ്യം കണ്ട് ഒർജിനൽ ഉണ്ണി വരേണ്ടത് അല്ലെ? അപ്പോ ഉണ്ണി എവിടെ ത്യാഗരാജൻ മഹേശ്വരൻ തമ്പി ഉത്സവം കാണാൻ പോയപ്പോ ആന ഇടാഞ്ഞ സമയത്തു. വഴി തെറ്റി ഓടിയ ഉണ്ണിയെ എടുത്തു വളർത്തി വിഷ്ണു ആക്കിയത് ആണോ? നിങ്ങൾക്കും ഇ സിനിമ കണ്ടപ്പോ സ്വാഭാവികം ആയിടും ഇങ്ങനെ ഒരു സംശയം ഇല്ലാതെ ഇരിക്കുമോ?

ഇ സിനിമക് ഒരു രണ്ടാം ഭാഗം പ്രതിഷ ഉണ്ടേ അങ്ങനെ ഒരു സംഗതി. ഇ സിനിമയുടെ സംവിധായാകാൻ ആലോചിക്കാതെ ഇരിക്കാതെ ഇരിക്കുമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ആ സിനിമ റിലീസ് ആയി അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞ് പത്രത്തിൽ ന്യൂസ്‌ കണ്ട ഓർമ്മയുണ്ട്..തിളക്കത്തിലെ ഒറിജിനൽ ഉണ്ണി തിരിച്ചു വന്നു എന്നും പറഞ്.. ഈ സിനിമ കണ്ട് സ്വന്തം മാതാപിതാക്കളെ തിരിച്ചറിഞ്ഞു ഗുജറാത്തിലോ മറ്റോ ഉണ്ടായിരുന്ന ഉണ്ണി നാട്ടിലെത്തി എന്നായിരുന്നു ന്യൂസ്. പിന്നീട് എന്തായി എന്നറിയില്ല എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.

 

Leave a Comment