ഈ ചിത്രത്തിൽ അഭിനയിച്ച പകുതി പേരും ഇന്ന് ഇല്ല എന്നതാണ് സത്യം

റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ചിത്രം ആണ് തിളക്കം. ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ തിളക്കത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ദിലീപിനെ കൂടാതെ ചിത്രത്തിൽ കാവ്യ മാധവൻ, ഭാവന, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത, സലിം കുമാർ, ബിന്ദു പണിക്കർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, കൊച്ചു പ്രേമൻ, ജഗതി ശ്രീകുമാർ, നിഷാന്ത് സാഗർ തുടങ്ങി വലിയ ഒരു താര നിര തന്നെ അണിനിരന്നിരുന്നു.

ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആയി മാറുകയായിരുന്നു. ദിലീപ് അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റ് ഇടം നേടിയിട്ടുണ്ട്.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. നിരഞ്ജനൻ എൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഗുണ്ട ഭാസ്കരനും (ഹനീഫ) കപ്യാര് കുഞ്ഞവറാനും (മച്ചാൻ) മുടി വളർത്തിയ ആനക്കാരനും (ഹക്കീം) വളരെ മുമ്പേ പോയി.

മാഷ് (നെടുമുടി) 1 വർഷം മുൻപും ഭാര്യ (കെ പി എ സി ലളിത) ഈ വർഷമാദ്യവും പോയി അച്ചനാവട്ടെ (ജഗതി) ശാരീരിക പ്രശ്നങ്ങൾ മൂലം കഥാപാത്രമാവാനാത്ത സ്ഥിതിയിൽ ഇപ്പോ വെളിച്ചപ്പാടും നമ്മേ വിട്ടുപോയി പറഞ്ഞുവന്നത് തിളക്കത്തിന്റെ കഥയല്ല, മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ മുഖങ്ങൾ ഓരോന്നായി ഇല്ലാതാവുന്നു എന്നുമാണ് പോസ്റ്റ്.

എല്ലാരും പോയി. എല്ലാം ഓർമ്മകൾ ആയി മാറും, സത്യം. ഒപ്പം ശങ്കരാടി, സുകുമാരിയമ്മ, ഒടുവിലാൻ, പോയവർക്കൊന്നും പകരം വെക്കാൻ ആരും വന്നിട്ടില്ല, ഏതു കാലത്താണ് സർ പകരക്കാർ വന്നിട്ടുള്ളത്? ഏത് കാലത്തും ചെയ്തുവച്ചത് ചെയ്തവർക്ക് മാത്രമേ പൂർണ്ണമാക്കാൻ പറ്റൂ, അന്നത്തെ അച്ഛൻ അമ്മ അമ്മാവൻ കഥാപാത്രങ്ങൾക്ക് പകരം വക്കാൻ ആരുമില്ല തന്നെ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment