ARTICLES

ബോളിവുഡില്‍ എത്തുന്നതിന് മുന്‍പ് സണ്ണിലിയോണി തിളങ്ങിയ ചിത്രം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് സണ്ണി ലിയോണി. ആരാധകര്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്നും വിളിക്കുന്നു. പോണ്‍ നായികയായിട്ടായിരുന്നു സണ്ണിലിയോണിയുടെ തുടക്കം. എല്ലാവര്‍ക്കും ആദ്യം പരിചയം ആ ചിത്രങ്ങളിലൂടെ തന്നെയായിരുന്നിരിക്കണം. പതിമൂന്ന് വര്‍ഷത്തോളം സണ്ണിലിയോണി ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്നിരുന്നു. പിന്നെയാണ് ബോളിവുഡ് സിനിമകളില്‍ നായികയായി മെയന്‍ സ്ട്രീം സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് സണ്ണി ലിയോണി എത്തുന്നത്. ആദ്യം ബേക്കറി ജീവനക്കാരിയായി. പിന്നെ ഒരു ടാക്‌സ് ഫേര്‍മില്‍ ജോലി ചെയ്തു. നേഴ്‌സ് ആയും ജോലിനോക്കി. അവസാനം സണ്ണി ലിയോണി അങ്ങനെ ബോളിവുഡിലേക്കും എത്തി.

ജിസം ടു എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം. സിനിമ വലിയ വിജയവുമായി. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളിലുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് പിന്നെയും നായികയെ തേടിയെത്തിയത്. ഐറ്റം ഡാന്‍സുകളും അതിലൊക്കെ നിര്‍ബന്ധമായിരുന്നു. ജാക്ക് പോട്ട്, രാഗിണി എംഎം എസ് തുടങ്ങിയ സിനിമകളിലും പിന്നീട് അഭിനയിച്ചു. വടക്കറി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. എന്നാല്‍ അതിലും ഒരു ഐറ്റം സോഗില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഹേറ്റ് സ്റ്റോറി, ഏക് പഹേലി ലീല തുടങ്ങിയ ബോളിവുഡ് ചിത്രത്തിലും പിന്നീട് പ്രേക്ഷകര്‍ സണ്ണിലിയോണിയെ കണ്ടു. കഥാപാത്രത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

എന്നാല്‍ ബോളിവുഡിലേക്ക് എത്തുന്നതിന് മുന്‍പ് ഒരു മലയാള താരത്തിന്റെ നായികയായി സണ്ണി ലിയോണി എത്തിയിരുന്നു. ജോക്കര്‍ എന്ന സിനിമയില്‍ വില്ലനായി തിളങ്ങിയ നിഷാദ് സാഗറിനൊപ്പമാണ് സണ്ണി ലിയോണി അഭിനയിച്ചത്. എന്നാല്‍ അതൊരു മലയാള ചിത്രം ആയിരുന്നില്ല. പക്ഷെ അണിയറയില്‍ നിരവധി മലയാളികള്‍ ഉണ്ടായിരുന്നു. പൈറേറ്റ്‌സ് ബ്ലഡ് എന്ന സിനിമ ഹോളിവുഡ് ചിത്രമായിട്ടാണ് ഒരുങ്ങിയത്. ഒമാനിലും മറ്റുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സണ്ണി എന്നായിരുന്നു സണ്ണി ലിയോണിയുടെ കഥാപാത്രത്തിന്റെ പേര്. സാഗര്‍ എന്ന കഥാപാത്രമായിട്ടാണ് നിഷാന്ത് സാഗര്‍ എത്തിയത്. മലയാളിയായ രാമചന്ദ്രബാബു ആയിരുന്നു സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്.

രണ്ടായിരത്തി എട്ടിലാണ് പൈറേറ്റ്‌സ് ബ്ലഡ് റിലീസ് ചെയ്യുന്നത്. ഇപ്പോഴും ഓണ്‍ലൈനില്‍ അവൈലബിള്‍ ആണ് സിനിമ. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. മമ്മൂട്ടി ചിത്രമായ മധുരരാജയിലൂടെ സണ്ണി ലിയോണി മലയാളത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിലും ഐറ്റം ഡാന്‍സിലാണ് താരം എത്തിയത്. മോഹമുന്തിരി വാറ്റിയ രാവ് എന്ന സോംഗ് വലിയ ഹിറ്റ് ആവുകയും ചെയ്തു. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ സണ്ണി ലിയോണിയെ നായികയാക്കി മലയാളത്തില്‍ ഒരുങ്ങുകയാണ്. രംഗീല. ഷീറോ എന്നീ ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. റേയ്‌സ് എന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന് ഒപ്പവും സണ്ണി ലിയോണി അഭിനയിച്ചിരുന്നു. ലൈലാ ഓ ലൈലാ എന്ന പാട്ടും വലിയ ഹിറ്റായിരുന്നു.

Trending

To Top
error: Content is protected !!