Big Boss

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങളുടെ പപ്പയെ ഒന്ന് കൂടി കാണാനുള്ള അവസരം ആണ് നല്‍കിയത്; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് തിങ്കള്‍

ബിഗ്‌ബോസ് സീസണ്‍ മൂന്നിലുടെ പ്രേക്ഷക മനസുകളില്‍ ആഴത്തില്‍ ഇടം നേടിയ താരമാണ് ഡിംപല്‍ ഭാല്‍. ഒട്ടും ഫാന്‍സ് ഇല്ലതെ ഷോയില്‍ വന്ന ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡിംപല്‍. ബിഗ്‌ബോസ് വീട്ടിലും പ്രേക്ഷകര്‍ക്കും ഡിംപല്‍ നല്‍കിയ ഒരു പോസിറ്റീവ് എനര്‍ജി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. തന്റെ ശാരീരിക അസ്വസ്ഥകളെ ഒട്ടും വക വെക്കാതെ ആത്മവിശ്വസം കൊണ്ട് ജീവിക്കുന്ന ഡിംപല്‍ ഭാലിനെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം ഡിംപലിനെ തേടി എത്തിയ ദുഃഖവാര്‍ത്താ ബിഗ്‌ബോസ് ആരാധകര്‍ കണ്ടതാണ്. അച്ഛന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പൊട്ടി കരയുന്ന ഡിംപലിന്റെ മായാത്ത മുഖമായിരിക്കും ഓരോ പ്രേക്ഷകരടെയും മനസില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്.

 

 

ഇപ്പോഴിതാ ഡിംപലിന്റെ സഹോദരി തിങ്കള്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ‘സ്‌നേഹത്തിനും പിന്തുണക്കും, ആദരാഞ്ജലികള്‍ നേര്‍ന്നവര്‍ക്കും ഒരുപാട് നന്ദിയെന്നും. ഇതേറ്റവും കഠിനമായ സമയം ആണ് ഞങ്ങള്‍ക്കെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങളുടെ പപ്പയെ ഒന്ന് കൂടി കാണാനുള്ള അവസരം ആണ് നല്‍കിയത്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംസ്‌കാരം പൂര്‍ണ്ണ ബഹുമാനത്തോടെ നടത്താനും സാധിച്ചെന്നു തിങ്കള്‍ പറഞ്ഞു. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥനകളും, സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്കും ഡിംപലിനും ആവശ്യമാണെന്നും അത് ഞങ്ങളുടെ മുന്‌പോട്ടുള്ള ജീവിതത്തിന് ഉണര്‍വേകും, ഈ ശൂന്യതയെ ഇല്ലാതാക്കാനും സാധിക്കുമെന്നും തിങ്കള്‍ പറഞ്ഞു.

 

 

സാമൂഹിക മാധ്യമം വഴിയാണ് തിങ്കള്‍ ഇക്കാര്യം അറിയിച്ചത്. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍ ഷോ തുടങ്ങി ആദ്യ ദിനം മുതല്‍ വിജയ സാധ്യതയുള്ള താരം കൂടിയാണ് ഡിംപല്‍. ബിഗ്‌ബോസിന്റെ വിജയിയെ കണ്ടെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷമായ ഡിംപലിന്റെ അച്ഛന്റെ വിയോഗ വാര്‍ത്ത എത്തിയത്. മാതാപിതാക്കളെ തന്റെ ജീവനെക്കാള്‍ സ്‌നേഹിക്കുന്ന ഡിംപലിന് ഈ വാര്‍ത്ത വല്ലാത്തൊരു പ്രഹരം തന്നെയായിരുന്നു. അച്ഛന്റെ വിയോഗവാര്‍ത്ത സഹോദിരിയായ തിങ്കള്‍ ആണ് ഡിംപലിനെ അറിയിച്ചത്. ആ രംഗങ്ങള്‍ ഏതൊരു മനുഷ്യന്റെ മനസിനെയും ഒന്നു പിടിച്ചുടക്കുന്നതായിരുന്നു. സംഭവം കേട്ടയുടനെ അലറിക്കരഞ്ഞ ഡിംപല്‍ തന്റെ പ്രിയപ്പെട്ട പപ്പയെ ഒരു നോക്ക് കാണാന്‍ ഉടന്‍ തന്നെ ബിഗ്‌ബോസ് വീടിന്റെ പടിയിറങ്ങി.

 

 

ഡിംപലിന്‍ഫെ പടിയിറക്കത്തിന് ശേഷം വികാരഭരിതമായ രംഗങ്ങളണ് പിന്നീടങ്ങോട് ബിഗ്‌ബോസ് വീട് സാക്ഷ്യം വഹിച്ചത്. പപ്പയുടെ പേരില്‍ അറിയപ്പെടാനും തന്നെ ഓര്‍ത്ത് എന്നും അഭിമാനിക്കാനുമുള്ള നിമിഷങ്ങള്‍ സമ്മാനിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ വച്ചപ്പോഴും പറഞ്ഞിട്ടുണ്ട്. ഡിംപലിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമായിരുന്നു. ജീവിതത്തോട് മല്ലടിച്ച് വിജയിച്ച വന്ന തന്റെ പ്രിയപ്പെട്ട മകള്‍ ലോകജനതക്ക് തന്നെ വലിയ പ്രചോദനമായിരുന്നു എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ആ പിതാവ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.

 

Trending

To Top
error: Content is protected !!