അന്ന് പുച്ഛിച്ചു പക്ഷെ ഇന്ന് ആര്യ തിരിച്ച് വരണം എന്ന് പറയുന്നു

ആര്യയെ അറിയാത്ത മലയാളികള്‍ ചുരുക്കം ആണ്. ഒരു പക്ഷെ ആര്യ എന്ന് പറയുന്നതിനേക്കാള്‍ ബഡായ് ആര്യ എന്ന് പറഞ്ഞാല്‍ ആകും താരത്തെ കൂടുതല്‍ എളുപ്പതില്‍ ആരാധകര്‍ക്ക് മനസ്സില്‍ ആകുന്നത്. മുന്പും അഭിനയത്തില്‍ ആര്യ സജീവം ആയിരുന്നു എങ്കിലും ബഡായ് ബംഗ്ലാവില്‍ എത്തിയതോടെയാണ് ആര്യയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചത്. സ്‌ക്രീനില്‍ എപ്പോഴും ചിരിച്ച മുഖത്തോടെ വന്നു തമാശ പറയുന്ന ആര്യ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പരുപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്നപ്പോള്‍ ആണ് ആര്യയ്ക്ക് ബിഗ് ബോസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ പരുപാടിയില്‍ മറ്റൊരു ആര്യയെ ആയിരുന്നു പ്രേക്ഷകര്‍ കണ്ടത്.

ബഡായ് ബംഗ്‌ളാവില്‍ ചിരിച്ചു കളിച്ചു തമാശയും പറഞ്ഞ ആര്യ ആയിരുന്നില്ല ബിഗ് ബോസ്സില്‍ എത്തിയപ്പോള്‍. കാര്യങ്ങള്‍ വളരെ സീരിയസ് ആയി എടുക്കുകയും പെരുമാറുകയും ചെയ്യുന്ന ആര്യയെ ആയിരുന്നു ആളുകള്‍ കണ്ടത്. അത് കൊണ്ട് തന്നെ സ്വാഭാവികമായും ആര്യയ്ക്ക് വിമര്‍ശകരും കൂടുതല്‍ ആയിരുന്നു. എന്നാല്‍ താന്‍ അവിടെ അഭിനയിക്കുക ആയിരുന്നില്ല എന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആയിരുന്നു ഞാന്‍ ബിഗ് ബോസ്സില്‍ എന്നും പരുപാടിയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം ആര്യ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് ആയിരുന്നു ഇര ആയത്.

ബിഗ് ബോസ്സില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരുപാടി ആര്യ ആയിരുന്നു അവതരിപ്പിച്ചത്. സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരുപാടി ആയിരുന്നു ഇത്. എന്നാല്‍ ആര്യ പരുപാടി അവതരിപ്പിക്കുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിപാടിയുടെ മൂന്നാം ഭാഗത്തില്‍ ആര്യയ്ക്ക് പകരം സുചിത്രയും അനൂപും ആണ് പരുപാടി അവതരിപ്പിക്കാന്‍ പോകുന്നത്. പരിപാടിയും പ്രോമോ വിഡിയോകളും ഇതിനോടകം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ഈ വീഡിയോയ്ക്ക് വരുന്ന കമെന്റുകള്‍ ആര്യ തന്നെ തിരിച്ച് വരണം എന്നാണ്.പരിപാടിയുടെ പ്രോമോ വീഡിയോ ആര്യയും പങ്കുവെച്ചിരുന്നു. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ അനൂപും സുചിത്രയും വേണ്ട, പ്ലീസ് കംബാക്ക് ആര്യ എന്നാണ് ഒരു ആരാധിക കമെന്റ് ചെയ്തത്. സ്റ്റാര്‍ട്ട് മ്യസിക്ക് സീസണ്‍ തുടങ്ങിയപ്പോള്‍ ആ വെമ്പാല വേണ്ട എന്ന് പറഞ്ഞതില്‍ നിന്നും സീസണ്‍ മൂന്ന് പ്രൊമോ വന്നപ്പോള്‍ ആര്യ ചേച്ചി മതി എന്ന് പറയിപ്പിച്ചതില്‍ ആണ് ചേച്ചിയുടെ വിജയം എന്ന് മറ്റൊരാളും കുറിച്ചു. സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസണ്‍ മൂന്നില്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യും. പ്രൊമോ കണ്ടപ്പോള്‍ വിഷമം ആയി എന്ന് തുടങ്ങിയ കമെന്റുകള്‍ ആണ് ലഭിക്കുന്നത്.