ചെറിയ വേഷങ്ങളിൽ ഇദ്ദേഹം കുറെ സിനിമകളിൽ വന്നിട്ടുണ്ട്

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

ഡേവിഡ് രാജരത്നം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഡേവിഡ് രാജരത്നംഭര്ത്താവും ഭാര്യയും കിടക്കുന്ന മുറിയില് ഒളിഞ്ഞു നോക്കിയിട് അല്ലെടോ തന്നെ ഇവിടെ പിടിച്ചു കെട്ടി ഇട്ടിരിക്കുന്നത് എന്ന് തേന്മാവിൻ കൊമ്പത്ത് സിനിമയിൽ മോഹൻലാലിനോട് പറയുന്ന ഈ നടൻ ആരാണ് ചെറിയ വേഷങ്ങളിൽ കുറെ സിനിമകളിൽ കണ്ടിട്ടുണ്ട് ഇദ്ദേഹത്തിനെ. ഈ പുള്ളി തന്നെയാണെന്ന് തോന്നുന്നു.

മായാവി സിനിമയിൽ മാമുക്കോയ മമ്മൂട്ടി ക്ക് ഇൻട്രോ കൊടുക്കുന്ന നേരം തെ ളിവ് ആണെങ്കിലോ പൊടി പോലും ഉണ്ടകില്ല കണ്ടുപിടിക്കൻ എന്ന ഡയലോഗും പറയുന്നത് പെട്ടെന്നു കണ്ടാൽ ആദിനാട് ശശിയുടെ ഒരു ഛായ തോന്നുന്നുണ്ട് ആരാണ് ഈ നടൻ. മറ്റ് ഡീറ്റെയിൽസ് അറിയാൻ ആഗ്രഹം ഉണ്ട് എന്നുമാണ് പോസ്റ്റ്. തോമസ്. അങ്കമാലി സ്വദേശി. കിളിച്ചുണ്ടൻ മാമ്പഴം, കഥ പറയുമ്പോൾ, ക്രെസി ഗോപാലൻ, പുലി മുരുകൻ തുടങ്ങി നിരവധി ചിത്രങ്ങൾ എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.

Leave a Comment