അടുത്തിടെ ആണ് വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടു പ്രദർശനത്തിന് എത്തിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരുടെ ഇടയിലെ പ്രധാന ചർച്ച വിഷയവും ഈ ചിത്രം തന്നെ ആണ്. എന്നാൽ ഈ അവസരത്തിൽ ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു വാർത്ത എന്താണെന്ന് വെച്ചാൽ ഈ ചിത്രത്തിന്റെ തിരക്കഥ ഗോകുലം ഗോപാലൻ മറ്റൊരാളിൽ നിന്ന് മോഷ്ടിച്ചതാണ് എന്നതാണ്.

കെസി തുളസീദാസ് എന്നയാളുടെ പക്കൽ നിന്നാണ് ഗോകുലം ഗോപാലൻ ഈ കഥ മോഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കെസി തുളസീദാസ് തന്റെ ഫേസ്ബുക്ക് പേജിൽ കൂടി ആണ് ഈ വിവരം ആരാധകരെ അറിയിച്ചതും. ഈ അവസരത്തിൽ സുധ രാധിക എന്ന യുവതിയുടെ ഒരു കുറിപ്പ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, റോഡിലെ കുഴി കണ്ടാൽ വിളിച്ചു പറയാൻ മന്ത്രിയുള്ള സംസ്ഥാനത്താണു നമ്മൾ ജീവിക്കുന്നത്.

എന്നാൽ സിനിമ സാംസ്കാരിക മേഖലയിപ്പോഴും പാതാളത്തിലാണു. ഏതെങ്കിലും നാട്ടിലെ പ്രതിഭകളെ യാതൊരു നാണവും മാനവും ഇല്ലാതെ കോപ്പിയടിച്ച കള്ളന്മാരാണു സംസ്ഥാനത്തെ ഫെസ്റ്റിവലുകളും അവോഡുകളും വച്ച് വാഴുന്നത്. കൂട്ടത്തിൽ സിനിമാ പിന്നാമ്പുറങ്ങളിലെ കൂട്ടിക്കൊടുപുകാരും അപ്പനും സുഭദ്രയും. എത്രയാണെന്നു വച്ചാണു ഈ തന്തയില്ലായ്കകൾ കണ്ടില്ലെന്ന് വയ്ക്കുക? പ്രതിഭാ മോഷ്ടാക്കളായ നാറികൾ അവോഡും ഇന്ത്യൻ ഫെസ്റ്റിവലുകൾ വെന്നി നിൽക്കുന്നതു കണ്ടിട്ടാവും ഇതിങ്ങനെ അനുസ്യൂതം തുടരുന്നത്.

ഒടുവിൽ വിനയൻ – ഗോകുലം ഗോപാലൻ കൂട്ടുകെട്ടിന്റെ പത്തൊൻപതാം നൂറ്റാണ്ട്, നാണം കെട്ട മോഷണമാണെന്ന് ആരോപണങ്ങൾ വരുന്നു. കെ സി തുളസീദാസ് എന്ന വ്യക്തി എത്രയോ വർഷങ്ങൾ ഗവേഷണം നടത്തി എഴുതി കൊണ്ടുവന്ന ഒരു സ്ക്രിപ്റ്റ് വായിക്കാൻ വാങ്ങിവച്ച ഗോപാലൻ പിന്നീട് വിനയനെ കൊണ്ട് സിനിമയാക്കി. ഗോപാലൻ നല്ല ഒരു കൊള്ളക്കാരനാണെന്ന് കേട്ടിട്ടുണ്ട്. മലയാളസിനിമ മോഷ്ടാക്കളുടെ പറുദീസയാണെന്ന് കണ്ടാവും മൂപ്പരും ഒരു കൈ നോക്കാൻ ഇറങ്ങിയത്. നാണമുണ്ടൊ എന്ന് ചോദികുന്നില്ല. അതിക്കൂട്ടർക്ക് ലവലേശം ഇല്ല്യ.
പിന്നെ ചോദിക്കാനുള്ളത് സർക്കാരിനോടാണു. ഇത്തരം തീവെട്ടിക്കൊള്ളകൾ നിയന്ത്രിക്കാൻ ഉദ്ദേശമുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ഏക പോംവഴി പൂർവ്വകാല പ്രാബല്യത്തിൽ കള്ളന്മാരെ പൊക്കുക എന്നതാണു. കഴിഞ്ഞ സർക്കാരിന്റെ കാലം മുതലെങ്കിലും ഉള്ള കോപ്പിയടി വീരന്മാർക്ക് കൊടുത്ത വീരശൃംഘലകൾ കാര്യകാരണ സഹിതം തിരിച്ചെടുക്കുക. കാണികൾക് മുന്നിലെങ്കിലും ഈ കള്ളനാണയങ്ങൾ മടക്കിയാൽ, അൽപം ഉളുപ്പുണ്ടാവും പിൻപെ ഗമിക്കുന്ന ഗോക്കൾക്ക്.
തുളസീദാസിന്റെ സ്ക്രിപ്റ്റ് മോഷ്ടിച്ച ഗോപാലൻ ( ക്രേസി അല്ല ഗോകുലം) തന്റേതെന്ന് കള്ളം പറഞ്ഞ വിനയനും മാപ്പ് പറഞ്ഞ് സംഗതി തീർപ്പാക്കണം. മലയാള സിനിമ കായംകുളം കൊച്ചുണ്ണിമാരുടേതെന്ന് അത്യാവശ്യം ചീത്തപ്പേരുണ്ട്, ഒന്ന് മാറ്റിയെടുക്കണ്ടെ എന്നുമാണ് പോസ്റ്റ്. ഒപ്പം കെ സി തുളസീദാസിന്റെ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.