ആ കാര്യത്തിൽ ലാലിനെ വെല്ലാൻ ശേഷിയുള്ള മറ്റൊരു നടൻ ഇല്ല എന്ന് ത്യാഗരാജൻ

നടൻ മോഹൻലാലിനെ കുറിച്ച് ആക്ഷൻ കൊറിയഗ്രാഫർ ആയ ത്യാഗരാജൻ പറഞ്ഞ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ശേഷിയുള്ള മറ്റൊരു നടൻ ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വാക്കുകളെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. സിനി ഫൈൽ ഗ്രൂപ്പിൽ ഫിലിം ഫെയർ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതിനൊക്കെ ഇപ്പോ എന്താ പറയുക. വിവേകമില്ലാത്ത സംസാരം കൊണ്ടും തനിക്ക് ചേരുന്ന തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള ശേഷിക്കുറവു കാരണവും പെർഫോമെൻസിൻറെ കാര്യത്തിൽ വിൻറേജ് ലാലാട്ടൻറെ നിഴലുപോലും ആകാൻ കഴിയാതെ സ്വയം എയറിൽ കയറി നിൽക്കുന്ന ഏട്ടനെ എങ്ങനെയെങ്കിലും താഴെയിറക്കുന്ന വഴി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ കൂടി എയറിൽ കയറ്റുന്ന പരിപാടിയാണ് ഇതുപോലുള്ള ഷെഡിൽ കയറിയ അമ്മാവൻമാരുടെ തള്ളുകൾ.

ചേട്ടൻ പറയുന്നത് പോലെ അന്ന് ലാലേട്ടൻ മലയാളത്തിൽ ഏറ്റവും ഫ്ലക്സിബിളായി ആക്ഷൻ ചെയ്യുന്ന ആളായിരുന്നു. മറ്റു ഭാഷകളിൽ നിന്നും വിത്യസ്തമായി ഏട്ടൻറെ അടിയും പിടിയും ഏറക്കുറെ റിയലിസ്റ്റിക്കും ആയിരുന്നു. അത്യാവശ്യം ബോക്സിംഗും ഗുസ്തിയും ഒക്കെ അറിയാവുന്നതു കൊണ്ടും നാടൻ തല്ലായതുകൊണ്ടും അന്ന് ഏട്ടൻ അതൊക്കെ വൃത്തിക്ക് ചെയ്തിട്ടുമുണ്ട് എന്നും പറഞ്ഞു ത്യാഗരാജൻ ചേട്ടൻ ഇപ്പോ തള്ളിയതുപോലെ നൂറ് ശതമാനം പെർഫെക്റ്റ് ഒന്നുമല്ല അതൊക്കെ കുറച്ച് കൂടി വരാനുണ്ടായിരുന്നു.

ഏട്ടൻറെ അന്നത്തെ എനർജി ലെവൽ വെച്ച് കുറെക്കൂടി മികച്ച ആക്ഷൻ പടങ്ങൾ ചെയ്യിക്കാമായിരുന്നു പക്ഷേ കഴിഞ്ഞില്ല. ദൗത്യം താഴ് വാരം ഒക്കെ സൂപ്പർ ആയിരുന്നു എന്നാൽ ഇന്ന് കണ്ണെത്തുന്നിടത്ത് കൈയ്യെത്താത്ത ഏട്ടനെ കൊണ്ട് ഈ ത്യാഗരാജൻ ചേട്ടനെ പോലുള്ളവർ ഓരോ കോപ്രായം കാണിക്കുമ്പോൾ പാളിപ്പോകുന്നത് നമ്മളും കാണുന്നതാണ് എഡിറ്റിംഗിനും കട്ടിംഗിനും പേസ്റ്റിംഗിനും ഒരു പരിതിയില്ലെ. ഏട്ടൻ ഒരു ഗുസ്തിക്കാരനായിട്ട് വരാൻ പോകുന്നു എന്ന ഒരു ന്യൂസ് കേട്ടപ്പോ എൻറെ മനസിൽ ഒരു ഐഡിയ ആമിർഖാൻറെ ഡങ്കലിലെ കാരക്ടറിനെ മാത്രം പിക്ക് ചെയ്ത് മലയാളത്തിൽ ഏട്ടനെ വെച്ച് ഒരു അടിപ്പടം ചെയ്താലോ.

നമ്മുടെ അയ്യപ്പനും കോശിയിലും പോലെ ത്രൂഔട്ട് നാടൻ തല്ല് ആക്ഷൻ കൊറിയോ ഗ്രാഫിയിടെ പെർഫെക്ഷൻ ഞാൻ നോക്കിക്കോളാം ഡയറക്ഷൻ വല്ല പീറ്റർഹെയിനോ മറ്റോ ചെയ്തോട്ടേ എന്നുമാണ് പോസ്റ്റ്. 2000 പടങ്ങളിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത ലെജൻഡ് ആയ ത്യാഗരാജൻ മാസ്റ്റർ പുള്ളിയുടെ എക്സ്പീരിയൻസ്ഇൽ നിന്ന് പറഞ്ഞതാണ് ഇത്. പുള്ളിക് അതിനുള്ള അവകാശം ഇല്ലേ? വഴിയേ പോവുന്ന ഏത് ദാരിദ്ര്യവാസിക്കും ഇവരെക്കുറിച്ചൊക്കെ എന്തും വിളിച്ചുപറയാൻ അവകാശം ഉണ്ട് എന്നാണ് ഒരാൾ ഈ പോസ്റ്റിനു നൽകിയ കമെന്റ്.

Leave a Comment