തനിക്ക് കഴിവുള്ളത് കൊണ്ട് തനെയാണ് ഇന്ന് ഈ നിലയിൽ നിൽക്കുന്നത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട്  വലിയ രീതിയിൽ ഉള്ള ട്രോളുകളും വിമർശനങ്ങളും ഒക്കെയാണ് ടിനി ടോമിനെതിരെ വരുന്നത്. മിമിക്രി ഒന്നും അവതരിപ്പിക്കാൻ അറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് ടിനി ടോമിനെതിരെ ട്രോളുകൾ വന്നത്. ഇപ്പോൾ സിനി ഫയൽ എന്ന പേജിൽ കാവ്യ ഭുവേന്ദ്രൻ എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ടിനി ചേട്ടനെ ആരൊക്കെ എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും ശെരി ഒരു സ്റ്റേജ് പ്രോഗ്രാം ഒക്കെ എങ്ങനെ പക്കാ എന്റർടൈനിങ് ആക്കി മുന്നോട്ട് കൊണ്ട് പോകാം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം.

ടിനി ടോം

ഇന്ന് ലുലു മാളിൽ വച്ചു നടന്ന പത്തൊൻപ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷൻ ഇവന്റിൽ പുള്ളിയുടെ വേറെ ലെവൽ പെർഫോമൻസ് കണ്ട് കണ്ണ് തള്ളിപോയി. തണുപ്പൻ മട്ടിൽ നടന്നു കൊണ്ടിരുന്ന പ്രോഗ്രാം ടിനി ചേട്ടൻ വന്ന് കിടിലൻ പാട്ട് ഒക്കെ പാടി ഉഷാറാക്കി. വിമർശകർക്ക് മുന്നിൽ വീണ്ടും തന്റെ കഴിവുകൾ പുറത്തെടുത്ത്, തനിക്ക് കഴിവുള്ളത് കൊണ്ട് തനെയാണ് ഇന്ന് ഈ നിലയിൽ നിൽക്കുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ടിനി ചേട്ടൻ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന് സെലെക്ഷൻ ചെയ്യാൻ അറിയില്ല എന്നത് ഒരു സത്യം ആണ് നാനും പൃഥ്വിരാജു ഉണ്ണി മുകുന്ദൻ അനൂപ് മേനോൻ എന്ന് തുടങ്ങു്ന്ന് വൈറൽ ആയ ഡയലോഗ് പോലും അന്ന് പിഷാരടി ആണ് എടുത്തിട്ടത് അല്ലെന്ക്കിൽ അതിന്റെ സാധ്യത മനസിലാക്കി ടിനിടോം പറഞ്ഞത് അല്ല. കുറച്ച് നാൾ മുൻപ് ഒരേ വോയ്‌സിൽ മിമിക്രി കാണിച്ചു പൊങ്കല വാങ്ങിയ ആളാണ് പുള്ളി.

ഒരു പ്രോഗ്രാം നന്നായി മുൻപൊട്ട് കൊണ്ടുപ്പോകാൻ അയാൾക്ക് നല്ല കഴിവ് ഉണ്ട്, എന്താണ് ടിനി, ഫേസ്ബുക്കിൽ ഫേക്ക് ഐഡിയിൽ തള്ളുന്നുണ്ട് എന്ന് കേട്ടു.. നാണു പിറുഥ്വിരാജു ഉണ്ണി മുകുന്ദൻ, ആണോപ് മേനോൺ, ടിനി ചേട്ടന്റെ മാസ്റ്റർപീസ് ഒരയ്റ്റം ഉണ്ട് ഇംഗ്ലീഷ് പാട്ട് അത് കേട്ടാൽ ആരും അദ്ദേഹത്തെ കളിയാക്കില്ല, അദ്ദേഹത്തിന് കഴിവില്ലന്ന് ആര് പറഞ്ഞു. അഭിനയിക്കാനുള്ള കഴിവുണ്ട് പക്ഷേ ആരെയും അനുകരിക്കരുത്. അത്രേയുള്ളു.

പണ്ടത്തെ സ്റ്റേജ് ഷോകളിൽ പെർഫെക്ഷൻ ആയിരുന്നില്ല പ്രധാനം. മനറിസംസും പിന്നെ ഏകദേശം ഒരു സൗണ്ടും. അന്നൊക്കെ ആശാൻ കസറീട്ടുണ്ട്. ഇന്ന് മഹേഷിനെ പോലുള്ള പെർഫെക്ഷനിസ്റ്റ് മിമിക്രിക്കാരുടെ കാലത്ത് അന്നത്തെ ടൈപ്പ് മിമിക്രി ട്രോൾ ചെയ്യപ്പെടുന്നു എന്നാണു എനിക്ക് തോന്നീട്ടുള്ളത്. അതിൽ വല്യ കാര്യമുണ്ടെന്ന് കരുതുന്നില്ല  തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment