ഇത്തരം വിളികൾ എപ്പോഴാണ് തുടങ്ങിയത് എന്ന് കൃത്യമായി ഓർമ്മയില്ല

കൃഷ്ണ ശങ്കർ എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇക്ക, ഏട്ടൻ, അച്ചായൻ ഇത്തരം വിളികൾ എപ്പോഴാണ് തുടങ്ങിയത് എന്ന് കൃത്യമായി ഓർമ്മയില്ല.. പക്ഷേ ഈ ഒര് വാൽ കൂടെ വരുമ്പോൾ എന്തോ വല്ലാതെ അരോചകം ആയി തോന്നുന്നുണ്ട്. പണ്ടൊക്കെ മോഹൻലാലിനെയും മമ്മൂട്ടിയെയും ഓക്കേ പേര് തന്നെ ആയിരുന്നു നമ്മൾ സംസാരിക്കുമ്പോൾ ഉപയോഗിച്ചിരുന്നത്.

ഇപ്പോഴും തോന്നുന്നില്ല രജനികാന്തിനെയും അമിതാഭ് ബച്ചനെയും ഒന്നും ആരും അണ്ണാ എന്നും മറ്റും വിളിച്ചാണ് പരസ്പരം സംസാരിക്കുക എന്ന്. രജനികാന്തിൻ്റെ പടം കണ്ടോ? വിജയിൻ്റെ പടം എങ്ങനെ ഉണ്ടടാ? ഷാരൂഖ് ഖാൻ്റെ അടുത്ത പടം ഏതാ? എന്നൊക്കെ ആണ് പൊതുവേ കേട്ടിടുള്ളൂ. കൂടിപ്പോയാൽ സർ എന്ന് വിളിക്കാം. ഈവൻ ടോവിനോ ഉൾപ്പെടെ പലരും ഇത്തരം ജാതി ചേർത്തുള്ള വിളിയിൽ അതൃപ്തി പ്രകടിപ്പിചിട്ടുണ്ടെങ്കിലും ഇത്തരം വിളികൾ ഇന്നും തുടർന്ന് പോവുന്നു.

ഇതിൻ്റെ ആവശ്യം , ഈ ജാതി വെച്ചുള്ള വിളിപ്പേരുകളുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നുണ്ടോ ശെരിക്കും എന്നുമാണ് പോസ്റ്റ്. ഏട്ടൻ എന്ന് വിളിക്കുന്നത് ജാതി പേരാണോ? ജോർജേട്ടൻ. ജോണേട്ടൻ, പ്രാഞ്ചിയേട്ടൻ ഒക്കെ ഏത് ജാതിയിൽ പെട്ടവരാ, ഇതെല്ലാം ക്രിസ്റ്റ്യൻ പേരുകൾ ആണ് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. പോസ്റ്റിൻ്റെ അർത്ഥം എന്താണെന്ന് പൂർണമായും മനസ്സിലാക്കിയ ശേഷം സംസാരിക്കൂ ബ്രോ.

ഈ സോഷ്യൽമീഡിയയിൽ മാത്രമേ ഇങ്ങനെയുള്ള വിളി കൂടുതൽ ഉള്ളൂ എന്ന് തോന്നുന്നു. മോഹൻലാലിൻ്റെ പടം മമ്മൂട്ടിയുടെ പടം എന്നൊക്കെയാണ് സംസാരിക്കുമ്പോൾ പറയുക. അല്ലെങ്കിൽ ഇങ്ങനെയുള്ള ഏട്ടൻ ഇക്ക വിളികൾ ഒക്കെ ഫാൻസുകാർ ആയിരിക്കും കൂടുതൽ ഉപയോഗിക്കുക, അച്ചായാ എന്നും ഇക്കാ എന്നും വിളിക്കാൻ തുടങ്ങിയതിനു ശേഷമാണ് പലർക്കും ഈ അസ്വസ്ഥത. ഏട്ടാ എന്ന് വിളിക്കുമ്പോൾ ആർക്കും ഈ അസ്വസ്ഥത ഇല്ല.

പൊതുവിൽ എല്ലാവരേയും ചേട്ടാ എന്നാണ് മലയാളികൾ വിളിക്കാറുള്ളത് . അടുപ്പമുള്ള മുസ്ലിം ചേട്ടന്മാരെ ഇക്ക എന്നാണ് വിളിക്കുക ,അദേഹത്തിൻ്റെ അനിയന്മാരൊക്കെ വിളിക്കും പോലെ . ഞങ്ങളുടെ നാട്ടിൽ ക്രിസ്ത്യൻ ചേട്ടന്മാരെയും ചേട്ടൻ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. ഇങ്ങിനെയൊക്കെ വിളിച്ചാൽ എന്താ കുഴപ്പം, ഭൂരിഭാഗം പേരും പേര് തന്നെയാണ് വിളിക്കുന്നത്.ഫാൻസ് ആണ് മേൽപറഞ്ഞ വിളികൾക്ക് പിന്നിൽ എന്ന് തോന്നുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment