ആദ്യം കാണുമ്പോൾ ഒറ്റ നോട്ടത്തിൽ ബാബു ആന്റണി ആണെന്ന് തോന്നിപോകും

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ നടൻ ടോവിനോ തോമസിന്റെ ഒരു പഴയകാല ചിത്രം ആണ് ആരാധകരുടെ ഇടയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് ഉള്ള ഒരു ചിത്രം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സിലെ ഒരു ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത ടോവിനോയുടെ ചിത്രങ്ങൾ ആണ് ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബസിലും ഈ ചിത്രം ശ്രദ്ധ നേടിയിരിക്കുകയാണ്. മാത്തനും, മിന്നൽ മുരളിയും, മണവാളൻ വസീമും ഒക്കെ ആകുന്നതിന് മുൻപ് അയാൾ.. ടോവിനോ തോമസ്. കടപ്പാട് ടോവിനോ തോമസിന് തന്നെ എന്ന തലക്കെട്ടോടെ ഷിനോജ് നാസർ എന്ന ആരാധകൻ ആണ് താരത്തിന്റെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരും ഈ ചിത്രത്തിന് കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിട്ടുണ്ട്.

 

Leave a Comment