മകന് രണ്ടു വയസ്സ് പ്രായം ഉള്ളപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയുടെ പുറകെ നടന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ആണ് ടി പി മാധവൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം തന്നെ അറുന്നൂറിൽ അധികം ചിത്രങ്ങളുടെ ഭാഗം ആക്കുകയായിരുന്നു. വില്ലനായി ആണ് സിനിമയിലെ ആദ്യ കാലങ്ങളിൽ താരം തിളങ്ങിയത് എങ്കിലും പിന്നീട് ഹാസ്യ താരം ആയി മാറുകയായിരുന്നു. വില്ലനായും ഹാസ്യ താരം ആയും സഹനടൻ ആയും എല്ലാം തന്റെ കഴിവ് തെളിയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ വിജയം കൈവരിച്ചപ്പോൾ മാധവന് നഷ്ട്ടം ആയത് തന്റെ കുടുംബം ആയിരുന്നു. തന്റെ മകന് രണ്ടു വയസ്സ് പ്രായം  ഉള്ളപ്പോൾ ആണ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാധവൻ കുടുംബം ഉപേക്ഷിച്ചത്. സിനിമയുടെ പുറകെ നടക്കുമ്പോൾ തനിക്ക് കുടുംബം നോക്കാൻ സമയം കിട്ടില്ല എന്നും ഭർത്താവ് മറ്റൊരു പെണ്ണിനൊപ്പം അടുത്ത് ഇടപെഴകി അഭിനയിക്കുന്നത് ഒരു പെണ്ണും സഹിക്കില്ല എന്നും അവരും ഒരു പെണ്ണ് അല്ലെ, അത് കൊണ്ടാണ് കുടുംബം വേണ്ട എന്ന് തീരുമാനിച്ചത് എന്ന് മാധവൻ ഒരിക്കൽ പറഞ്ഞിരുന്നു.

എന്നാൽ ഇന്ന് സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയ മാധവൻ പത്തനാപുരം ഗാന്ധി ഭവൻ അന്തേവാസി ആണ്. വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ തന്റെ മകനെ ഒന്ന് കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാധവൻ. സിനിമ ജീവിതത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ ആണ് മാധവന് തന്റെ മകനെ കാണണം എന്ന മോഹം വന്നത് എന്നും അത് കൊണ്ട് തന്നെ തങ്ങളെ ഉപേക്ഷിച്ച് പോയ അച്ഛനെ കാണാൻ തനിക്ക് ഇനി താൽപ്പര്യം ഇല്ല എന്ന് മാധവന്റെ മകൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാധവൻ ഗാന്ധി ഭവനിൽ ആണെന്നുള്ള വാർത്ത ഒരു നടുക്കത്തോടെ ആണ് സിനിമ ആരാധകരും കേട്ടത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ മാധവൻ ഇപ്പോൾ രോഗബാധിതൻ കൂടി ആണ്.

കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ നമ്മൾ അവർക്ക് കൊടുക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. എങ്കിലും മകൻ അച്ഛൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കണം, എവിടെ ആയാലും അച്ചനെ പോയികാണണം പറ്റുമെങ്കിൽ വീട്ടിലേക്കു കൂട്ടികൊണ്ടുവരണം പ്രതികാരം ചെയ്യരുത് മോൻ അനുഭവിച്ചത് മറക്കണം. ഗുണം ചെയ്യും ദോഷം വരില്ല ഒരിക്കലും, രണ്ടര വയസുണ്ടായിരുന്ന മകനെയും ഭാര്യ യെയും ഉപേക്ഷിച്ചു, സ്വന്തം സുഖങ്ങൾ തേടി പോയി, അവരെ തിരിഞ്ഞു നോക്കാതെ, താങ്കൾ ജീവിച്ചു. ..ആ അമ്മയും മകനും ഏതെല്ലാം വേദനകളും, അവജ്ഞയും, ദുഖങ്ങളും ആയി ആയിരിക്കും ജീവിച്ചത്. അവർ എത്രമാത്രം ഒറ്റപ്പെട്ടു കാണും. പറഞ്ഞു തീർക്കാൻ കഴിയാത്ത സംഭവങ്ങളും മറ്റ് അവസ്ഥകളും അതിജീവിച്ചു ആ ‘അമ്മ മകനെ വളർത്തി കാണും, ഒരിക്കൽ പോലും അവരെ തിരിഞ്ഞു നോക്കാത്ത താങ്കൾക്ക് (വളരെ വേദനയോടെ) അതിന് അർഹത ഇല്ല എന്ന് പറഞ്ഞോളട്ടെ. ആ മകന്റെ മനസ് മാറി താങ്കളെ കാണുവാൻ പ്രാർത്ഥിക്കുന്നു തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നത്.