ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്ന പല സീരിയസ് സീനുകളും ഇന്ന് ട്രോളന്മാർ ട്രോൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്. അന്നൊക്കെ പ്രേക്ഷകർ കണ്ടാൽ തന്നെ പേടി തോന്നിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ ഒക്കെ ഇന്ന് ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ്. പല കഥാപാത്രങ്ങളും സീനുകളും എല്ലാം ഇത്തരം ട്രോളുകൾക്ക് ഇരയായി കൊമേഡിയായി മാറിയിട്ടുണ്ട്. കുഞ്ഞിക്കൂനനിലെ വാസു തന്നെ അതിനു വലിയ ഒരു ഉദാഹരണം ആണ്.
അത് പോലെ തന്നെ വേറെയും കഥാപാത്രങ്ങളും സീനുകളും എല്ലാം ഇത്തരത്തിൽ ട്രോളുകളിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങിയതോടെ ഇന്ന് ഈ കഥാപാത്രങ്ങളെയും സീനുകളും കാണുമ്പോൾ പ്രേക്ഷകരിൽ കൂടുതൽ പേർക്കും ചിരിയാണ് വരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഡേവിഡ് രാജരത്നം എന്ന ആരാധകൻ ആണ് ഈ വിഷയത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒന്നാം ചിത്രത്തിൽ കാണുന്നത് ലാലു അലക്സ് മൂന്നാംമുറയിൽ അവതരിപ്പിച്ച കിടുകച്ചി വില്ലൻ ചാൾസ് ആണ് എന്നും രണ്ടാമത്തെ ചിത്രം അനുബന്ധം എന്ന സിനിമയിലെ രംഗമാണ് എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
പിന്നെ പറയുന്നത്, സിനിമയിലെ മോഹൻലാലിന്റെ മകൻ മരിച്ച് കിടക്കുമ്പോൾ അത് നോക്കി ദുഃഖമമർത്തി പിടിച്ചു നിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും ആണ് ഈ ചിത്രത്തിൽ എന്നുമാണ്. മാത്രവുമല്ല, സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ രണ്ടും ഇപോൾ ഉപയോഗിക്കുന്നത് കോമഡി ട്രോൾ ഉണ്ടകാൻ വേണ്ടി ആയത് കൊണ്ടായിരിക്കാം ഈയടുത് ഈ രണ്ട് സീനുകൾ കണ്ടപ്പോഴും ആദ്യം ചിരിയാണ് വന്നത് പോസ്റ്റിൽ പറയുന്നു.
കൂടാതെ, ചെങ്കോലിൽ തിലകനെ കണ്ട് ഞെട്ടുന്ന മോഹൻലാലിന്റെ രംഗം കണ്ടപോളും ഇതേ അവസ്ഥയാണ് ഉണ്ടായത് എന്നും മാത്രവുമല്ല, ട്രോൾസ് വഴി നിങ്ങൾക് ഇപ്പോൾ കോമഡി ആയി തോന്നുന്ന നിങ്ങളുടെ ഇത്തരത്തിൽ ഉള്ള സീരിയസ് ആയുള്ള സീനുകൾ ഏതൊക്കെ ആനുമാണ് പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്. നിരവധി ആരാധകർ ഇത്തരത്തിൽ തങ്ങൾക്ക് തോന്നിയ കഥാപാത്രങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചും കമെന്റിൽ പറഞ്ഞിട്ടുണ്ട്.