വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ടി എസ് കൃഷ്ണൻ എന്ന നടനെ നിങ്ങൾക് ഓർമ്മ ഇല്ലേ

റോബിൻ തിരുമലയുടെ തിരക്കഥയിൽ സുനിൽ സംവിധാനം ചെയ്ത ചിത്രം ആണ് ആലഞ്ചേരി തമ്പ്രാക്കൾ. നെടുമുടി വേണു, നരേന്ദ്ര പ്രസാദ്, ആനി, ദിലീപ്, ഹരിശ്രീ അശോകൻ, സിദ്ധിഖ്, സുധീഷ്, നാദിർഷ, വെട്ടുക്കിളി പ്രകാശ്, ടി എസ് കൃഷ്ണൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇന്നും ഏറെ ആരാധകർ ഉള്ള ഒരു കുടുംബ ചിത്രം കൂടി ആണ് ഇന്ന്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഈ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

റിപ്പീറ്റ് വാല്യൂ ഉള്ള ഈ ചിത്രം ഇന്നും ടി വി യിൽ വന്നാൽ മുടങ്ങാതെ കാണുന്ന പ്രേക്ഷകർ ആണ് അധികവും. ദിലീപിന്റെ ഒക്കെ ചെറുപ്പ കാലത്ത് എടുത്ത ഈ ചിത്രം 1995 ൽ ആണ് പുറത്തിറങ്ങിയത്. നെടുമുടി വേണുവും നരേന്ദ്ര പ്രസാദും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. ചിത്രം പോലെ തന്നെ ചിത്രത്തിനെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ  നേടിയിരുന്നു.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. വിശാൽ ലാലേട്ടൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാഫിയ ദി കിങ് രുദ്രാക്ഷം പോലെ ഉള്ള സിനിമകളിൽ വില്ലൻ വേഷം ചെയ്ത ടി എസ് കൃഷ്ണൻ എന്ന നടന് കിട്ടിയ പോസിറ്റീവ് റോൾ ആണ് ആലഞ്ചേരി തമ്പ്രാക്കൾ സിനിമയിലെ.

99 ശതമാനം ബാക്കി റോളും പുള്ളി സൈക്കോ ലെവൽ വില്ലൻ റോൾസ് ആയിരുന്നു ഇതുപോലെ പുള്ളിക്ക് വേറെ ഏതേലും സിനിമയിൽ പോസിറ്റീവ് റോൾ കിട്ടിയിട്ട് ഉണ്ടോ ഗയ്‌സ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇപ്പോൾ ഉണ്ടായിരുന്നു ങ്ങ്കിൽ വേറെ ഏത് സിനിമ കളിൽ ഇല്ലങ്കിലും ഷാജി കൈലാസ് സിനിമ കളിൽ കാണാം ആയിരുന്നു എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്ന കമെന്റ്.

ഈ സിനിമയിൽ പുള്ളി ഒരൊറ്റ തേങ്ങ തലയിൽ ചുമന്ന് കൊണ്ട് വന്ന് ഇട്ട ശേഷം വിയർപ്പ് തുടയ്ക്കുന്ന ഒരു കോമഡി രംഗമുണ്ട്, ഈ നെഗറ്റീവ് കാരക്ടർ ചെയ്യുന്ന നടന്മാർ പോസിറ്റിവ് അല്ലേൽ കോമഡി റോൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്, ഭീമൻ രഘു, ( ഗോഡ്ഫാദർ, രാജമാണിക്യം) കീരിക്കാടൻ( ഹലോ) സ്ഫടികം ജോർജ്,( മായാമോഹിനി) എൻ എഫ് വർഗീസ് ( രാവണപ്രഭു) വി കെ. ശ്രീരാമൻ ( നരസിംഹം), ദ് കിങ് ഇറങ്ങിയ ടൈമിൽ അല്ലെ പുള്ളി മരിച്ചത്, ദി കിംഗ് റിലീസ് ചെയ്യുന്ന തലേ ദിവസം രാത്രി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment