സുരേഷ് ഗോപിയെ പോലെ മറ്റൊരു താരത്തിനും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ സിനിമ ആണ് ട്വന്റി ട്വന്റി. ആ കാലത്ത് സിനിമയിൽ സജീവമായ ഒട്ടുമിക്ക അഭിനേതാക്കളെയും ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം എന്ന റെക്കോർഡ് ആണ് ട്വന്റി ട്വന്റി നേടിയെടുത്ത. മുൻ നിര അഭിനേതാക്കളെ വെച്ച് സിനിമകൾ അതിനു മുൻപും പിൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ചെറിയ വേഷങ്ങളിൽ പോലും മുൻ നിര അഭിനേതാക്കൾ മാത്രം എത്തിയ ചിത്രം മലയാളത്തിൽ ട്വന്റി ട്വന്റിക്ക് അപ്പുറവും ഇപ്പുറവും ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.

2008 ൽ പുറത്തിറങ്ങിയ ചിത്രം ജോഷി ആണ് സംവിധാനം ചെയ്തത്. ദിലീപ് നിർമ്മിച്ച ചിത്രം ഏകദേശം ആറ് കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം ആണ് നേടിയത്. തിയേറ്ററിൽ സൂപ്പർ ഹിറ്റ് ആയ ചിത്രം ആ കാലത്ത് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുത് ആയിരുന്നു. 150 ദിവസം ആണ് ചിത്രം തീയേറ്ററുകളിൽ ഓടിയത്. നിർമ്മാതാവിന് വലിയ ലാഭം കൂടി ആണ് ചിത്രം നേടി കൊടുത്തത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മിഥുൻ വാസു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ആൻ്റണി പുന്നക്കാടൻ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളിൽ ഏറ്റവും അണ്ടർ റേറ്റഡ് ആയി പോയി എന്ന് തോന്നിയ ഒരു കഥാപാത്രം.

എനിക്ക് തോന്നിയ മറ്റൊരു കാര്യം ദേവരാജ പ്രതാപ വർമ്മ എന്ന കാരക്ടർ ആയി മോഹൻലാൽ അല്ലായിരുന്നു എങ്കിൽ ട്വറ്റി 20 പൂർണമായും ഒരു എസ് സി സിനിമ ആകുമായിരുന്നു എന്നുമാണ് പോസ്റ്റ്. പോലീസ് ഷർട്ട്‌ ഇട്ട് ലുങ്കി ഒക്കെ ഇട്ട് ഒരു പോക്ക് ഉണ്ട് ഫൈറ്റ് ചെയ്യാൻ കൂടെ ആ ബിജിഎം, ട്വന്റി ട്വന്റി യിൽ ഉടനീളമുള്ള രണ്ട് നടന്മാർ സുരേഷ് ഗോപിയും മനോജ്‌ കെ ജയനും ആയിരുന്നു, ദേവന്റെ പ്രതികാരമാണ് പടം പറയുന്നത് ദേവനിലൂടെയാണ് മുന്നോട്ട് പോവുന്നത് മറ്റുള്ളവരൊക്കെ ദേവന് പിറകെ വരുന്നവർ മാത്രം ആര് വന്നാലും ദേവരാജ പ്രതാപ വർമ്മ ആര് ചെയ്യുന്നുവോ അവർ തന്നാവും 2020 യിലെ ഒന്നാമൻ.

പടത്തിൽ ആദ്യം മുഖം കാണിക്കുന്ന പ്രാധാന താരം സുരേഷ് ഗോപി ആണ്.അവസാന സീൻ വരെ അത് തുടരും.ഇടയ്ക്ക് വാനിൽ വെച്ച് ദേവൻ രക്ഷപെട്ടു പോകുന്നതും കോടതിയിൽ നിന്ന് രമേശ് നമ്പ്യാർ ഇറക്കുന്നതും മാറ്റി നിർത്തിയാൽ ദേവൻ അല്ലാതെ കൂടുതൽ സ്കോർ ചെയ്തത് എസ് ജി തന്നെയാണ്, ആൻ്റണി പുന്നക്കാടൻ ആയി 20 20 സിനിമയിൽ മറ്റു സൂപ്പർതാരങ്ങളെ വെല്ലുന്ന സ്ക്രീൻ പ്രസെൻസ് ഉൽ നിന്ന സുരേഷ്ഗോപി തന്നെയാണ്.

സിനിമയിലെ മെയീൻ വില്ലയനായ സിദ്ധിക്കിൻ്റെ കഥാപാത്രത്തെ കൊല്ലുന്നതും ഒപ്പം പല സീനുകളിലും മമ്മൂട്ടി മോഹൻലാൽ എന്നിവരെ കാളും സ്കോർ ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒരു കമ്പാറിസൺ ആവശ്യം പോലും ഇല്ലാ. സുരേഷ്ഗോപി എന്ന നടനെ ഇഷ്ട്ടം ആയിരുന്നു എന്ന് മാത്രം ഇത് കാണും വരെ പക്ഷെ അദ്ദേഹത്തിൻ്റെ ഒരു ഡൈ ഹാർഡ് ഫാൻ ആക്കി മാറ്റിയത് ആൻ്റണി പുന്നേക്കാടൻ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment