ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആണ് സൂപ്പർതാരങ്ങൾ വരെ ചിത്രത്തിൽ അഭിനയിച്ചത്

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ സിനിമ ആണ് ട്വന്റി ട്വന്റി. ആ കാലത്ത് സിനിമയിൽ സജീവമായ ഒട്ടുമിക്ക അഭിനേതാക്കളെയും ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം എന്ന റെക്കോർഡ് ആണ് ട്വന്റി ട്വന്റി നേടിയെടുത്ത. മുൻ നിര അഭിനേതാക്കളെ വെച്ച് സിനിമകൾ അതിനു മുൻപും പിൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ചെറിയ വേഷങ്ങളിൽ പോലും മുൻ നിര അഭിനേതാക്കൾ മാത്രം എത്തിയ ചിത്രം മലയാളത്തിൽ ട്വന്റി ട്വന്റിക്ക് അപ്പുറവും ഇപ്പുറവും ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.

2008 ൽ പുറത്തിറങ്ങിയ ചിത്രം ജോഷി ആണ് സംവിധാനം ചെയ്തത്. ദിലീപ് നിർമ്മിച്ച ചിത്രം ഏകദേശം ആറ് കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം ആണ് നേടിയത്. തിയേറ്ററിൽ സൂപ്പർ ഹിറ്റ് ആയ ചിത്രം ആ കാലത്ത് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുത് ആയിരുന്നു. 150 ദിവസം ആണ് ചിത്രം തീയേറ്ററുകളിൽ ഓടിയത്. നിർമ്മാതാവിന് വലിയ ലാഭം കൂടി ആണ് ചിത്രം നേടി കൊടുത്തത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. രാഹുൽ എം ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അമ്മ സംഘടനയുടെ ധനസമാഹരണത്തിന് വേണ്ടി ദിലീപ് മുൻകയ്യെടുത്ത് നിർമിച്ച ചിത്രമായിരുന്നു ട്വന്റി20. ഏകദേശം 5കോടി രൂപ സംഘടനയ്ക്ക് നൽകിയിട്ടാണ് ദിലീപ് ചിത്രത്തിന്റെ നിർമാണാവകാശം ഏറ്റെടുക്കുന്നത്. 5കോടി രൂപയോളം നിർമ്മാണ ചെലവും ആയിരുന്നു.

എന്നാൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഒരാളും 5പൈസ പോലും പ്രതിഫലം വാങ്ങാതെ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും പലരുടെയും കാല് പിടിച്ചിട്ടാണ് ദിലീപ് ഈ സിനിമ പൂർത്തിയാക്കിയതെന്നും കേട്ടിട്ടുണ്ട്. ബോക്സ്ഓഫീസിൽ 32കോടി രൂപയോളം കളക്ട് ചെയ്ത ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ലാഭം മുഴുവൻ ദിലീപിന്. സത്യത്തിൽ ഒരു പ്രതിഫലവും വാങ്ങാതെ അഭിനയിച്ച സൂപ്പർ താരങ്ങളെ ഉൾപ്പെടെ എല്ലാവരെയും ദിലീപ് പറ്റിക്കുകയിരുന്നില്ലേ എന്നുമാണ് പോസ്റ്റ്.

ബൈജു കൊട്ടാരക്കര നിങ്ങൾ ഒരു കാര്യം മനസിലാക്കു, സിനിമ ലാഭം ആണേലും നഷ്ടം ആണേലും അമ്മ സംഘടനക്ക് 2 കോടി രൂപ ധനസമാഹാരത്തിനു കൊടുക്കും എന്ന ഉറപ്പ് ദിലീപ് കൊടുത്തത് കൊണ്ട് ആണ് മലയാളത്തിലെ എല്ലാ താരങ്ങളും പ്രതിഫലം പോലും വാങ്ങാതെ സിനിമയിൽ അഭിനയിച്ചത്. മാത്രമല്ല നിർമാണ ചിലവ് 5 കോടി ആയി. പിന്നെ മുന്ന് നാല് സിനിമ ഉപേക്ഷിച്ചു ആണ് ദിലീപ് ഈ സിനിമയുടെ പുറകെ പോയത് പിന്നെ എങ്ങാനും പടം നഷ്ടത്തിൽ ആവുവാണേൽ നിർമിക്കാൻ ചിലവായ 5 കോടിക്ക് പുറമെ 2 കോടി കൂടെ പുള്ളിയുടെ കയ്യിൽ നിന്ന് പോയാനെ പിന്നെ ഇന്നസെന്റ് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടതാണ് ലാഭം ആണേലും നഷ്ടം ആണേലും 2 കോടി കൊടുക്കാം എന്നു ഏറ്റ ദിലീപ് പടം പ്രേതീക്ഷിച്ചതിലും കൂടുതൽ ലാഭം നേടിയപ്പോൾ 5 കോടി അമ്മ സംഘടനക്ക് കൊടുത്തു എന്ന് അപ്പൊ പുള്ളി ഏകദേശം 10 കോടി അതിനു വേണ്ടി മുടക്കി അപ്പൊ ലാഭം പുള്ളി എടുക്കുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഒരു കമെന്റ്.

Leave a Comment