ഇത്തരത്തിൽ ഒരു ആൾമാറാട്ടം നടന്നത് ഇത് വരെ നിങ്ങൾക്ക് മനസ്സിലായി കാണില്ല

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ സിനിമ ആണ് ട്വന്റി ട്വന്റി. ആ കാലത്ത് സിനിമയിൽ സജീവമായ ഒട്ടുമിക്ക അഭിനേതാക്കളെയും ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം എന്ന റെക്കോർഡ് ആണ് ട്വന്റി ട്വന്റി നേടിയെടുത്ത. മുൻ നിര അഭിനേതാക്കളെ വെച്ച് സിനിമകൾ അതിനു മുൻപും പിൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ചെറിയ വേഷങ്ങളിൽ പോലും മുൻ നിര അഭിനേതാക്കൾ മാത്രം എത്തിയ ചിത്രം മലയാളത്തിൽ ട്വന്റി ട്വന്റിക്ക് അപ്പുറവും ഇപ്പുറവും ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം.

2008 ൽ പുറത്തിറങ്ങിയ ചിത്രം ജോഷി ആണ് സംവിധാനം ചെയ്തത്. ദിലീപ് നിർമ്മിച്ച ചിത്രം ഏകദേശം ആറ് കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം ആണ് നേടിയത്. തിയേറ്ററിൽ സൂപ്പർ ഹിറ്റ് ആയ ചിത്രം ആ കാലത്ത് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുത് ആയിരുന്നു. 150 ദിവസം ആണ് ചിത്രം തീയേറ്ററുകളിൽ ഓടിയത്. നിർമ്മാതാവിന് വലിയ ലാഭം കൂടി ആണ് ചിത്രം നേടി കൊടുത്തത്.

 

എന്നാൽ ഇപ്പോൾ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് പുറത്ത് വരുന്ന ഒരു വാർത്ത ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജയറാം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഒരു രംഗത്തിൽ ജയറാമിന് പകരം ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ലാലു അലക്സിനെ ആണെന്നാണ് ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാർത്തകളിൽ ഒന്ന്.

ചിത്രത്തിനെ അവസാന രംഗത്തിൽ മോഹൻലാലിന്റെ കഥാപാത്രതെ പോലീസ് വലയുമ്പോൾ ജയറാമിന്റെ കഥാപാത്രം ആണ് മോഹൻലാലിനെ അവിടെ നിന്ന് രക്ഷിക്കുന്നത്. ശേഷമുള്ള ഒന്ന് രണ്ട് സീനിലും ജയറാമിനെ കാണിക്കുന്നുണ്ട്. എന്നാൽ എല്ലാം കഴിഞ്ഞ് താരങ്ങൾ എല്ലാവരും കൂടി സ്ലോ മോഷനിൽ വരുന്ന രംഗം കാണിക്കുമ്പോൾ ആ രംഗത്തിൽ ജയറാം ഇല്ലായിരുന്നു. പകരം മറ്റൊരു താരം ആണ് ജയറാമിന്റെ സ്ഥാനത്ത് വരുന്നത്.

ലാലു അലക്സാണ് പൊലീസ് വേഷത്തിൽ സ്ലോ മോഷനിൽ ഇവർക്ക് ഒപ്പം നടന്നു വരുന്നത്. എന്താണ് ഇതിന്റെ കാരണം എന്ന് അന്വേഷിച്ച ആരാധകർക്ക് അതിനുള്ള മറുപടിയും കിട്ടി. ഓണ സമയത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എന്നാൽ ആ സമയത്ത് ജയറാം ഷൂട്ടിങ് ലൊക്കേഷനിൽ ഇല്ലായിരുന്നു. ഓണം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം പോയിരിക്കുകയായിരുന്നു. അതോടെ ആണ് ജയറാം ഇല്ലാതെ ആ രംഗം ഷൂട്ട് ചെയ്തത് എന്നുമാണ് കിട്ടിയ മറുപടി.

Leave a Comment