പഴയ നിലവാരത്തിൽ നിന്ന് ഒരു മാറ്റവും ഇല്ലാത്ത തിരക്കഥാകൃത്ത്

ഉദയ് കൃഷ്ണയെ കുറിച്ച് ആനന്ദ് ടി വാസുദേവ് എന്ന ആരാധകർ സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മായാമോഹിനി, മിസ്റ്റർ മരുമകൻ, രാജാധിരാജ പോലത്തെ പടങ്ങളിലെ അസഹനീയമായ ഡബിൾ മീനിംഗ് ഡയലോഗുകളും വളിപ്പുകളും കാണുമ്പോൾ ആലോചിച്ചിട്ടുണ്ട് ഉദയ് – സിബി ടീമിൽ ആരായിരിക്കും ഇതൊക്കെ പടച്ച് വിടുന്നതെന്ന്.

സോളൊ റൈറ്റർ ആയതിന് ശേഷം പക്ഷെ ഉദയ്കൃഷ്ണ ആ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി. കഥയുടെ രൂപത്തിലും സംഭാഷണങ്ങൾക്കും ഒരു മാറ്റവും വരുത്താതെ മാസ്റ്റർപീസും ആറാട്ടും മോൺസ്റ്ററും ഒക്കെ ഒരേ അച്ചിൽ വാർത്തെടുത്ത, തിരക്കഥാകൃത്ത് എന്ന നിലയിൽ ഇന്നും പഴയ നിലവാരത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ഇയാളെ നമിച്ചു പോവുന്നു എന്നുമാണ് പോസ്റ്റ്.

എന്നാലും പുലിവൽ കല്യാണം ഇവരുടെ സ്ക്രിപ്റ്റ് ആണെന്നുള്ളത് ഒരു ഷോക്കാണ്, വെള്ളേപ്പങ്ങാടിയിൽ വെള്ളേപ്പം ചുടുന്ന പോലെ അല്ലെ സ്ക്രിപ്റ്റ് എഴുതുന്നെ. പിന്നെ എങ്ങനെയാ, എന്റെർറ്റൈൻർ ജോനറിൽ വേറെ റൈറ്റേഴ്സ് ഇല്ലാത്തതും ബിഗ് എംസിനോടുള്ള ഫ്രണ്ട്ഷിപ്പും ഉള്ളത്കൊണ്ട് ജീവിച്ചു പോകുന്നു, ഇയാൾ കഥയെഴുതുന്ന പേന ആരെങ്കിലും പിടിച്ചു ഒടിച്ച് കളഞ്ഞാല്‍ അത് മലയാള സിനിമക്ക് ചെയ്യുന്ന വലിയ സംഭാവനയാകും.

എന്റെ ജീവിതത്തിൽ വേറെ ഒരു പടം കണ്ടിട്ടും തീയേറ്ററിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നിട്ടില്ല ഇദ്ദേഹം ഏഴുതിയ മായാമോഹിനി ഒഴികെ .ഇത്രയും വെറുപ്പ് തോന്നിയ ,കണ്ടിരിക്കുന്ന പ്രേക്ഷകനെ വെറും മണ്ടൻ ആക്കി സിനിമ ഉണ്ടാക്കുന്ന ഒരു സ്ക്രിപ്റ്റ് റൈറ്റർ വേറെ ഒരിടത്തും ഇല്ല തോന്നുന്നു, മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ, പ്രതികാരം ചെയ്യാൻ ഒരു സ്ത്രീയെ ആക്രമിക്കുന്ന സീൻ (അതും ഒരു കോമഡിആക്കി ) എഴുതി എന്നുള്ളത് മാത്രം മതി, ഇയാളെ അളക്കാൻ.

ഇവരുടെയൊക്കെ സ്ക്രിപ്റ്റ് കിട്ടാൻ വേണ്ടി വെയിറ്റ് ചെയ്യുന്ന സംവിധായകരെയും നായകന്മാരെയും ആണു ആദ്യം ബോധവൽക്കരിക്കേണ്ടത്, ഒരു ചെറിയ സിനിമ ആസ്വാദകനു പോലുമറിയാം തെന്നിന്ത്യൻ സിനിമകളിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ക്വാളിറ്റിലും കണ്ടെന്റിലും വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്. പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടായില്ലായെങ്കിലും ഒരു പരിധിവരെ മലയാളവും മാറ്റത്തിന്റെ പാതയിലാണ്. ആ മാറ്റത്തിന് തുരങ്കം വയ്ക്കുന്നത് ഇതുപോലെ സിനിമ മാറിയെന്ന് അറിഞ്ഞിട്ടും മനപൂർവ്വം ചവറുകൾ എഴുതി കൂട്ടുന്ന തിരക്കഥകൃത്തുക്കളാണ്. എന്തുകൊണ്ട് ഇദ്ദേഹമൊക്കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നില്ല. അങ്ങനെ ചെയ്ത് സിനിമ പൊട്ടിയാൽ എന്നൊ വീട്ടിലിരിക്കേണ്ടിവരുമെന്നറിയാം, അപ്പൊ പിന്നെ ഇതാണ് സുഖം നായകനും സംവിധായകനും പഴി മുഴുവൻ കേട്ടോളുമല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

 

Leave a Comment