ആരും അധികം ശ്രദ്ധിക്കാതെ പോയ കഥാപാത്രം ആണ് ഉദയനാണ് താരത്തിലെ മുകേഷിന്റേത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഉദയാണ് താരം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം റോഷൻ ആൻഡ്രുസ് ആണ് സംവിധാനം ചെയ്തത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസൻ തന്നെ ആണ്. മീന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവരെ കൂടാതെ മുകേഷ്, ജഗതി ശ്രീകുമാർ, സലിം കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്ന് കൂടി ആണ്. ഇന്നും ഉദയഭാനുവിനെയും സരോജ് കുമാറിനെയും ഒന്നും സിനിമ പ്രേമികൾ മറന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈൽലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അർഷാദ് ഖാൻ ടിറ്റോ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ വാഴ്ത്തപ്പെടാത്ത സപ്പോർട്ടിങ് കാരക്ടറിൽ ൽ ഒന്നാണ് ഉദയനാണ് താരത്തിലെ മുകേഷിന്റെ റോൾ. എപ്പോ കാണുമ്പോഴും ഇഷ്ടം. പിന്നെ ടു കണ്ട്രീസിലെ ലെ അജു വർഗീസ് ന്റെ കാരക്ടർ. നിങ്ങൾക്കിഷ്ടപ്പെട്ട സപ്പോർട്ടിങ് കാരക്ടർ ഇവിടെ തൂക്കണേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്.

നാടോടിക്കാറ്റിൽ അഭിനയിക്കാൻ പോയി ഒന്നും ആകാതെ വിജയൻ തിരിച്ചു വരുമ്പോൾ പച്ചക്കറി കച്ചവടം നടത്തുന്ന ദാസൻ കീശയിൽ നിന്ന് പൈസ എടുത്ത് കൊടുക്കുന്നു..വിജയൻ അത് വാങ്ങി പോകുന്നു. പലർക്കും അത് വെറുമൊരു സീൻ ആണെങ്കിൽ എനിക്ക് അത് ജീവിതത്തിർ നിന്ന് ചീന്തിയെടുത്ത സീനായിരുന്നു. ഇന്നും എന്നും പ്രിയപ്പെട്ട സീൻ എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

 

Leave a Comment