ചെറിയ വേഷങ്ങളിലാണ് എത്തിയത് എങ്കിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

സുബിൻ ജി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എറണാകുളം, കലൂർ സ്വദേശി ഉമ്മർ ആണ് ഇത്. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാകാരൻ. എറണാകുളം പശ്ചാത്തലം ആയിട്ടുള്ള ചിത്രങ്ങളിൽ ആണ് കൂടുതലും കണ്ടിട്ടുള്ളത്. മൂക്കില്ലാ രാജ്യത്തിലെ പോലീസുകാരൻ, വാത്സല്യത്തിലെ കല്യാണബ്രോക്കർ, പഞ്ചാബിഹൌസിലെ ചായക്കടക്കാരൻ, സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ വഴി യാത്രക്കാരൻ.

ഭീഷ്മാചാര്യയിലെ കാര്യസ്ഥൻ പിള്ള തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ആയിരുന്നു. കളിക്കളം, ധനം, ഉള്ളടക്കം തുടങ്ങി ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. കളിക്കള’ത്തിൽ ഭീമൻ രഘുവിന്റെ ചങ്ങാതിമാരായ കള്ളന്മാരിലൊരാൾ ഇദ്ദേഹമല്ലേ  എന്നാണ് ഈ പോസ്റ്റിനു ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. മ ര ണപ്പെട്ടിട്ടില്ല. എറണാകുളത്തുണ്ട്. വർഷങ്ങളായി സിനിമയെല്ലാം വിട്ട് കഴിയുന്നു. എന്ന വിവരം അന്വേഷിച്ചയാൾ ഇപ്പോൾ അറിയിച്ചു. കാണാത്തതിനാൽ മ ര ണപ്പെട്ടതായിട്ടാണ് ധാരാളം ആൾക്കാർ ഇപ്പോഴും ധരിച്ചിരിക്കുന്നതെന്നും പറഞ്ഞു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment