ബാലയുടെ അവസാന സിനിമ ഇറങ്ങിയത് എന്നാണെന്ന് അറിയാമോ

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് ബാലയുടെയും ഉണ്ണിമുകുന്ദന്റെയും പേരുകൾ. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ഷഫീഖിന്റെ സന്തോഷത്തിൽ അഭിനയിക്കുന്നതിന് താൻ ഉൾപ്പെടെ ഉള്ള പലർക്കും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഈ ചിത്രം കോടികൾ വാരിയിട്ടും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച പലർക്കും തുക ലഭിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്.

എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് പ്രതിഫലം വേണ്ട എന്ന് ബാല പറഞ്ഞിരുന്നു എന്നും എന്നിട്ടും ബാലയ്ക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകി എന്നും ആണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. കൂടാതെ ബാലയ്ക് പ്രതിഫലം നൽകിയതിന്റെ തെളിവുകളും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. അതിനു ശേഷം ഉണ്ണി മുകുന്ദൻ പ്രസ് മീറ്റിങ് നടത്തുകയും മീഡിയയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു.

രണ്ടു ലക്ഷം മാത്രമാണോ ബാലയ്ക്ക് പ്രതിഫലം നൽകുന്നത് എന്ന ചോദ്യത്തിന് ബാലയുടെ അവസാന ചിത്രം ഇറങ്ങിയിട്ട് എത്ര നാൾ ആയെന്നാണ് ഉണ്ണി മുകുന്ദൻ മാധ്യമ പ്രവർത്തകരോട് തിരിച്ച് ചോദിച്ചത്. ട്രോള് ഹിറ്റ് ആയി എന്ന് കരുതി ഒരാൾക്ക് ശമ്പളം കൂട്ടി കൊടുക്കാൻ പറ്റില്ല എന്നും മറുപടി പറഞ്ഞു. എന്നാൽ ഉണ്ണി മുകുന്ദന്റെ ഈ ഉത്തരത്തിനു നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്.

ബാലയും, ഉണ്ണിമുകുന്ദനും, രണ്ടുപേരും പറയുന്നത് എല്ലാം കേട്ടു. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് തോന്നിയത്. ഇതിലെവിടെയൊക്കെയോ ഒരു പെൺബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്. ആരെയും കുറ്റം പറയാൻ പറ്റില്ല. എന്നായാലും ഒരുനാൾ സത്യം പുറത്ത് വരും, സീരിയൽ ആക്ടർസ് നു പോലും ഇതിലും കൂടുതല് പൈസ കിട്ടുമല്ലോ, ഇതൊക്കെ നല്ല പ്ലാനിങ് പരിപാടി ആണ് മേപ്പടിയാൻ വന്നാപ്പോ ഒരു ഡിഗ്രേഡിങ് ഉണ്ടായിരുന്നു അതിലൂടെ പടം വിജയ്ച്ചു ഇതിനും വേണം ഒന്ന് അപ്പൊ ഇതു.

ഉണ്ണിയും ബാലയും മലയാള സിനിമയെ നശിപ്പിച്ചു നാണം കെടുത്തി ദിലീപിന്റെ വിക്റ് തികൾക്ക് ശേഷം മലയാള സിനിമയെ മലി നമാക്കി ഇക്കൂട്ടർ, ബാല പറഞ്ഞല്ലോ ടെക്‌നിഷൻമാർക്ക്‌ ക്യാഷ് കൊടുത്തിട്ടില്ല എന്ന്, ബാലയുടെ ബില്ലിനൊപ്പം അവരുടെ ബില്ല് കൂടി കാണിക്കു, ഫീൽഡ് ഔട്ട് ആയ നടന്മാരെ ഒക്കെ വച്ചു ഒരു ഹിറ്റ് ഉണ്ടാക്കിയത് ഉണ്ണിയുടെ മിടുക്ക്. വർഷങ്ങൾക്കു ശേഷം ഉണ്ടായ ഒരു ഹൈപ്പ് ബാല കളഞ്ഞു കുളിച്ചു, ഇനി ഒരുത്തനും അടുപ്പിക്കില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment