celebrity photos

ഗന്ധർവനായി അണിഞ്ഞൊരുങ്ങി ഉണ്ണി, ഉണ്ണിക്കിത് എന്ത് പറ്റിയെന്ന് ആരാധകരും

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ആണ് ഉണ്ണി മുകുന്ദൻ. ആദ്യമൊക്കെ പല വേഷങ്ങളിൽ എത്തിയെങ്കിലും ഉണ്ണി മുകുന്ദനെ ആരാധകർ അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മല്ലു സിംഗ് ഇറങ്ങിയതോടെ ഉണ്ണി വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങി. അതിനു ശേഷം അങ്ങോട്ട് ഉണ്ണിയുടെ ശരീരത്തിന് അനുയോജ്യമായ വിധമുള്ള കഥാപാത്രങ്ങൾ താരത്തെ തേടി വരാൻ തുടങ്ങി. ഇപ്പോൾ മലയാളികളുടെ സ്വന്തം മസിലളിയൻ എന്നാണ് താരം അറിയപ്പെടുന്നത്. ഇന്ന് ഉണ്ണി മുകുന്ദനെ ആരാധകർ മസിലളിയൻ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായാണ് താരം ഇപ്പോൾ ആരാധകരുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. മലയാളത്തിൽ കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അനുഷ്ക ഷെട്ടിക്കൊപ്പം ഉണ്ണി നായകനായി അഭിനയിച്ച ബാഗമതി വലിയ വിജയം ആണ് നേടിയത്.

തന്റെ വിശേഷങ്ങൾ എല്ലാം ഉണ്ണി മുകുന്ദൻ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഉണ്ണി പങ്കുവെച്ച ഒരു ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗന്ധർവ്വൻ ആയി ഒരുങ്ങിയ ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് മികച്ച കമെന്റുകളുമായി എത്തിയിരിക്കുന്നത്.  എന്റെ മനസ്സിലെ ഗന്ധർവ്വന് താടിയും മീശയും ഇല്ല… ക്ലീൻ ഷേവ് ചെയ്യുക ആണെങ്കിൽ ഉണ്ണിയേട്ടന് ഈ ലുക്ക് വരും കേട്ടോ, ശ്യോ താടീം മീശേം ഉള്ള ഗന്ധർവ്വൻ. എന്നാലും നിതീഷ് ഭരധ്വാജിന് ശേഷം ലക്ഷണമൊത്ത ഒരു ഗന്ധർവ്വനെ കാണുന്നത് ഇപ്പോഴാണ് എന്നാണ് ആരാധികമാരുടെ കമെന്റുകൾ.

എന്റെ ഗന്ധർവ്വാ, പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ 1991 ശേഷം 2021 ൽ ഞാൻ ഗന്ധർവ്വൻ ഉണ്ടാവുമായിരുന്നു. നിതീഷിന് പകരം ഉണ്ണിയേട്ടനെയും കാണാമായിരുന്നു, ക്യൂട്ട് ഗന്ധർവ്വൻ. ഞാൻ ഗന്ധർവ്വൻ പാർട്ട്‌ 2 വന്നാൽ ഏട്ടൻ തന്നെ ഹീറോ വേറൊരു ഓപ്ഷൻ ഇല്ല, ഉണീമുകുന്ദന് പറ്റിയ വേഷം, മുഖസൗന്ദര്യം വേണ്ടുവോളമുളള പുരുഷത്വം..അത് ഗന്ധർവ്വ കഥാപാത്രത്തിനുണ്ടെന്നുളളത് സത്യമാണ്…, ഗന്ധർവ്വൻറ്റെ സ്ഥായിയായ സ്വഭാവം സുരതമാണ്…അതവരുടെ ശാപമാണ്…അഗ്രജന്‍ എന്ന ഗന്ധർവ്വനിൽ നിന്നാണ് ഈ ശാപത്തിൻറ്റെ തുടക്കം, അത് വേറൊരു കഥ…ഉണ്ണിമുകുന്ദൻ ഇതില്‍ തിളങ്ങുന്ന കഥാപാത്രമാകട്ടെ….ആശംസകളോടെ, പലപ്പോഴും തോന്നീട്ടുണ്ട് ഗന്ധർവ്വലോകത്തു നിന്ന് വന്നതാണോന്നു. അത്രയ്ക്കും മോഹനീയമാണീ രൂപം. മലയാള നാടിന്റെ സൗന്ദര്യ താരം തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധികമാരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Trending

To Top
error: Content is protected !!