അമ്മയ്ക്കും സഹോദരിക്കും ഒപ്പം നിൽക്കുന്ന ഈ കുട്ടി താരത്തെ മനസ്സിലായോ

സോഷ്യൽ മീഡിയയിലെ ഇന്നത്തെ ട്രെൻഡുകളിൽ ഒന്നാണ് നമ്മുടെ താരങ്ങളുടെ ഒക്കെ കുട്ടിക്കാല ചിത്രങ്ങൾ ഒക്കെ എടുത്തിട്ട് ആളെ മനസ്സിലായോ എന്ന് ചോദിക്കുന്നത്. പലപ്പോഴും കുട്ടിക്കാല ചിത്രങ്ങൾ കണ്ടു ഒരു പിടിയും ആരാധകർക്ക് കിട്ടാറില്ല. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്.

അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ഇത്തരത്തിൽ മലയാള സിനിമയിലെ ഒരു യുവ താരത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്ന് മസ്സിലളിയൻ എന്ന് അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം താരം ഉണ്ണി മുകുന്ദന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം നിൽക്കുന്ന താരത്തിനെ അത്ര പെട്ടന്ന് മനസ്സിലാകില്ല എന്നതാണ് സത്യം. എങ്കിൽ പോലും സൂക്ഷിച്ച് നോക്കിയാൽ അത് ഉണ്ണി മുകുന്ദൻ ആണെന്ന് കടുത്ത ആരാധകർക്ക് മനസ്സിലാകും.

നിരവധി ചിത്രങ്ങളിൽ ആണ് ഉണ്ണി മുകുന്ദൻ കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അടുത്തിടെ ഉണ്ണിയുടേതായി പുറത്തിറങ്ങിയ മേപ്പടിയാൻ എന്ന ചിത്രം മികച്ച വിജയം ആണ് നേടിയത്. താരത്തിന്റേതായി ചിത്രങ്ങൾ ഇപ്പോഴും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Comment