ബാല പറയുന്നത് ആണോ ശരി ഉണ്ണി മുകുന്ദൻ പറയുന്നത് ആണോ ശരി

വലിയ രീതിയിൽ ഉള്ള ചർച്ചകൾ ആണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്നത്. പ്രധാന വേഷത്തിൽ താൻ ചിത്രത്തിൽ എത്തിയിട്ടും തനിക്ക് പ്രതിഫലം ലഭിച്ചില്ല എന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ബാല ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ട എന്ന് പറഞ്ഞെന്നും എന്നിട്ടും രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകി എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ബാലയ്ക്ക് രണ്ടു ലക്ഷം രൂപ നൽകിയതിന്റെ തെളിവും ഉണ്ണി മുകുന്ദൻ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിത ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ചർച്ചകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതാണ് മലയാളികളുടെ കുഴപ്പം മുൻവിധികളോട് കൂടി എഴുതാപ്പുറം വായിക്കും. ഉണ്ണി എന്ന വ്യക്തിയെ എത്രമാത്രം തേജോവധം ചെയ്തു.

അയാളുടെ സ്റ്റാൻഡ് വ്യക്തമാക്കുന്ന വരെയെങ്കിലും നിങ്ങൾ കാത്തിരുന്നോ? ദാ ഉണ്ണിയിപ്പോൾ ബാലക്ക് സെറ്റിൽമെന്റ് കൊടുത്ത തെളിവ് ഇട്ടിരിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. ബാലയുടെ റിപ്ലൈ വരുന്ന വരെ വെയിറ്റ് ചെയ്യണൊ അതോ ഇതുകണ്ട് താങ്കളെ സപ്പോർട്ട് ചെയ്യണോ  എന്നാണ് ഒരാൾ നൽകിയ കമെന്റ്.

ബാലയുടെ ആരോപണവും ഇതല്ലേ. മുഴുനീള കഥാപാത്രം അഭിനയിച്ചിട്ടും പടം കളക്ഷന്‍ കിട്ടിയിട്ടും രണ്ടു ലക്ഷം രൂപയേ കിട്ടിയുള്ളൂ എന്ന്. രണ്ടു ലക്ഷം ബാലയെ പോലെ ഒരു നടന് എന്തായാലും കുറവാണ്, ബാല ആ സിനിമയ്ക്കു 11 കോടി ഗ്രോസ്സ് കിട്ടി എന്ന് പറഞ്ഞപ്പോഴേ തോന്നി. എന്തോ പ്രോബ്ലം ഉണ്ടെന്നു, കൃത്യമായി പറഞ്ഞാൽ ഉണ്ണി മുകുന്ദനെ ചിലർ കാണുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു ഐക്കൺ ആയിട്ടാണ്.

പുള്ളിയെ ചവിട്ടാൻ ഒരു അവസരം കിട്ടിയപ്പോൾ ചറപറാ ചവിട്ട്. അത്രേയുള്ളൂ. ഇനിയിപ്പോ അടുത്ത കരച്ചിൽ തുടങ്ങും ‘എന്നാലും എന്റെ ബാലേട്ടന് 2 ലക്ഷമേ വിലയുള്ളു?’ ഒരു കോടി ചിലവാക്കി ഒരു സിനിമ പിടിക്കുമ്പോൾ ഫീൽഡ് ഔട്ട് ആയി പടം ഇല്ലാതെ നടക്കുന്ന ഒരു പ്രമുഖ നടന് തിരിച്ചു വവരവിന് ഒരു അവസരം കൊടുക്കുമ്പോൾ മിനിമം 20 കോടി എങ്കിലും കൊടുക്കാത്ത ഇവനൊക്കെ അല്പമെങ്കിലും മനസാക്ഷി ഉണ്ടോ? ഇത് കൊണ്ടാണ് പറയുന്നത് സിനിമയിൽ ഈക്വൽ പെയ് കൊണ്ട് വരണം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment