പ്രിത്വിരാജ് നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് ഉറുമി. സന്തോഷ് ശിവന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെനീലിയ ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ നിരവധി അന്യ ഭാഷ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. നിത്യ മേനോൻ, പ്രഭു ദേവ, ഓംലെ ഗുപ്തേ, ജഗതി ശ്രീകുമാർ, സൗബിൻ ഷാഹിർ, ശശി കലിങ്ക, കനി കുസൃതി, ഷീല, ശ്രീകല ശശിധരൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയത്.
ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിവേക് വി വാവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വവ്വാലി തമിഴനാണ് അവന്റെ ഉമ്മ തനി മലബാറുകാരിയും. സിനിമക്ക് പറ്റിയ അബദ്ധമാണൊ ഇത്? ചെറുപ്പം മുതൽ ഉമ്മയോടൊപ്പം ഉള്ള വവ്വാലി പറയേണ്ടിയിരുന്നത് മലബാർ മലയാളം തന്നെയല്ലെ?
മുസ്ലീം കഥാപാത്രം ആയത് കൊണ്ട് മലബാർ ശൈലിയെ പറയാവു എന്ന വാശി കൊണ്ട് ഉമ്മയെ കൊണ്ട് അങ്ങനെ സംസാരിപ്പിച്ചപ്പോൾ മകന്റെ കാര്യം വിട്ട് പോയതാണൊ സിനിമയിൽ പ്രഭുവിനെ തമിഴനായി തന്നെയാണ് അവതരിപ്പിക്കുന്നത് വിശക്കുന്നവരോട് ഏതൊരു തമിഴനും തോന്നുന്ന അൻബ് എന്നാണ് വവ്വാലിയെ കുറിച്ചുള്ള വിശേഷണം. അങ്ങനെ നോക്കുമ്പോൾ ഉമ്മ തമിഴ് പറയണം ഇത് അബദ്ധമാണെങ്കിൽ ഇത്രയും പ്രകടമായ അബദ്ധമൊക്കെ പറ്റുമൊ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. വവ്വാലി ഹയർ സ്റ്റഡീസ് എല്ലാം കോയമ്പത്തൂർ ആയിരുന്നു, അത് തമിഴ് നടന്മാരെ കൊണ്ട് പറ്റൂല. അത് തന്നെ കാരണം, സിനിമയിൽ പലർക്കും ഡബ്ബിങ് ആണ് എന്നിട്ടും വവ്വാലിക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ വച്ചില്ല, ലിപ് സിങ്ക് ഒക്കെ ആവണ്ടെ? ഇത്രയും വർഷം ആയി ബോളിവുഡിൽ പോയി വർക്ക് ചെയ്യുകയും, പല ഷോകളിൽ ജഡ്ജ് ആയി ഒക്കെ ഇരിക്കുകയും ചെയ്ത പ്രഭു ദേവയ്ക്ക് ഇത് വരെ ഹിന്ദി അറിയില്ല.
ലിപ് സിങ്കൊന്നും ഒരു പ്രശ്നമല്ല അതൊന്നും അത്ര പെട്ടെന്ന് ആർക്കും മനസിലാകില്ല. ആര്യ വിദ്യബാലൻ ജനീലിയ നിത്യമേനോൻ പിന്നെ ചിറക്കൽ തമ്പുരാനും ഭാനുവിക്രമനും വരെ ഡബ്ബിങ് അവർ രണ്ടുപേരും മലയാളികളുമല്ല. പ്രഭുവിനെ തമിഴനായി തന്നെയാണ് സിനിമ അവതരിപ്പിക്കുന്നത്. വിശക്കുന്നവനോട് ഏത് തമിഴനും തോന്നുന്ന അൻബ് എന്നാണ് വവ്വാലിയെ കുറിച്ച് സിനിമയിൽ ഉള്ളത്. അവന്റെ ഉമ്മയും തമിഴ് ആകേണ്ടതായിരുന്നു, വിശക്കുന്നവനോട് ഏതൊരു തമിഴനും തോന്നുന്ന അൻബ് എന്നാണ് അവനെ കുറിച്ച് സിനിമയിൽ ഉള്ളത്. ഒന്നികിൽ ഉമ്മ തമിഴ് പറയണം അല്ലെങ്കിൽ പ്രഭു മലയാളം. ശരിക്കും രണ്ടു പേരും തമിഴാണ് പറയേണ്ടത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.