ആ കാലത്തെ മുൻനിര നായികയും മുൻനിര സംവിധായകനും ആയിരുന്നു ഇവർ

മലയാളമേ മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജയ് കെയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇവർ ഒന്നിച്ച ഏതെങ്കിലും സിനിമ ഉണ്ടോ? 1980-90 കാലഘട്ടത്തിൽ മുൻനിര സംവിധായകനും മുൻനിര നായികയും ആയിട്ടും ഇവർ ഒരു പടത്തിലും ഒന്നിച്ചതായി സെർച്ച് ചെയ്തിട്ട് കണ്ടില്ല.

എന്റെ സൂര്യപുത്രിക്ക്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പപ്പയുടെ സ്വന്തം അപ്പൂസ്. എല്ലാം ഉർവശിക്ക് ചേരുന്ന റോളുകളും ആയിരുന്നു. രണ്ടുപേരും ആ കാലത്ത് തമിഴിലും പോപ്പുലർ ആയിരുന്നു, പക്ഷെ തമിഴിലും ഇവർ ഒന്നിച്ച ഒരുപടവും കണ്ടില്ല. എന്താവും കാരണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ഫാസിൽ നായികമാർ എന്നും ഫാഷനബ്ൾ ആയിരുന്നു. ഉർവശി ഒരു ശരാശരി മലയാളി സ്ത്രീയെ ആയിരുന്നു ശക്തമായ വേഷങ്ങളിലൂടെ പ്രതിനിധീകരിച്ചത് എന്നാണ് ഒരു ആരാധകൻ പങ്കുവെച്ച കമെന്റ്, ഫാസിലിൻ്റെ കരിയർ ഗ്രാഫ് നോക്കിയാൽ 1980 മുതൽ വർഷത്തിൽ ഒരു സിനിമ എന്ന രീതിയിലായിരുന്നു. ഒരേ വർഷം രണ്ട് പടം മലയാളത്തിൽ വന്നത് 1986 ൽ മാത്രമാണ് എന്നു കാണാം. കൂടാതെ, ഉർവ്വശി പോപ്പുലർ നായികയാകുന്നത് സത്യൻ അന്തിക്കാടിൻ്റെ പൊൻമുട്ടയിടുന്ന തട്ടാൻ (1988), തലയണമന്ത്രം (1990) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്.

ഈ കാലത്ത് ഫാസിൽ മലയാളത്തിൽ പടങ്ങൾ ചെയ്തിട്ടില്ല. മറ്റൊന്ന്, ശോഭനയെ അല്ലാതെ ഫാസിൽ വേറൊരു നടിയെയും തൻ്റെ പടങ്ങളിൽ രണ്ടിൽ കൂടുതൽ തവണ ഉൾപ്പെടുത്തിയിട്ടില്ല. ഇനി, എറ്റവും പ്രധാനമായി തോന്നുന്നത്, ഫാസിലിൻ്റെ നായികാസങ്കൽപത്തിൽ ഉർവ്വശിയ്ക്ക് ചേരുന്ന ഒരു റോളും ഉണ്ടായിരുന്നതായി വ്യക്തിപരമായി തോന്നിയിട്ടില്ല, സിദ്ദിഖ് ലാൽ, ഹരിഹരൻ എന്നിവരുടെ ചിത്രങ്ങളിൽ ഉർവശി നായിക ആയിട്ടില്ല.

ഉർവശി മാത്രമല്ല, മലയാളത്തിൽ അക്കാലത്ത് പോപ്പുലർ ആയിരുന്ന ജയറാം, ഗീത, മഞ്ജുവാര്യർ ഇവരൊന്നും ഫാസിൽ പടത്തിൽ വന്നിട്ടില്ല, ഫാസിലിന്റെ നായികാ സങ്കൽപ്പം എപ്പോഴും പൈങ്കിളി ആയിരുന്നു, സൂര്യപുത്രിയിലെ റോളൊന്നും ഉർവശി ചെയ്താൽ ഒട്ടും ശരിയാവില്ല. ശോഭന ആണേൽ ഒക്കെ, ഉർവശിക്ക് പറ്റിയ റോളുകളായി എനിക്കു തോന്നിയിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment