മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ നായികയായി ഉർവശി അഭിനയിച്ചിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉർവശി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം തന്റെ അഭിനയത്തിന് തുടക്കം കുറിച്ചത് നായികയായിട്ട് ആണ്. നിരവധി ചിത്രങ്ങളിൽ ആണ് ഒരു കാലത്ത് ഉർവശി നായികയായി തിളങ്ങിയത്. ആ കാലത്തെ ഒട്ടുമിക്ക നായകന്മാരുടെ ഒപ്പവും നായിക വേഷത്തിൽ ഉർവശി എത്തിയിരുന്നു. ഒരു കാലത്ത് തിരക്കേറിയ നടികളിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു ഉർവശിയുടെ സ്ഥാനം.

എങ്കിൽ പോലും സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം മാത്രമേ താൻ നായികയായി അഭിനയിക്കു എന്ന് ഒട്ടും വാശി കാണിക്കാതിരുന്ന നടിയും ആയിരുന്നു ഉർവശി. അത് കൊണ്ട് തന്നെ ഉർവശി വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉർവ്വശി എന്ന നടി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം ഇവരോടൊപ്പം ഒരുപാട് സിനിമകളിൽ ജോഡി ആയി അഭിനയിച്ച കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ആ സിനിമകളൊക്കെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ ഉർവ്വശി ജഗദീഷിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.അങ്ങനെ അഭിനയിച്ച സിനിമകൾ എല്ലാം മറക്കാൻ പറ്റാത്ത സിനിമാനുഭവം നമുക്ക് തന്നിട്ടുമുണ്ട്.

സ്ത്രീ ധനം, ഭാര്യ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് , കുടുംബ വിശേഷം, മുതലായ സിനിമകൾ എന്നുമാണ് പോസ്റ്റ്. സ്ത്രീധനവും ഭാര്യയും ഏറെക്കുറെ ഒരേ സമയത്ത് ഇറങ്ങിയതല്ലേ. രണ്ടിലേം റോളുകൾ അങ്ങേ ഏറ്റവും ഇങ്ങേ ഏറ്റവും. കണ്ടാൽ ഇപ്പോഴും ഒരു സംശയം ആണ്. രണ്ടും ഒരാൾ അല്ലേ അഭിനയിച്ചത് എന്ന്. മലയാളത്തിലെ ഏറ്റവും മികച്ച നടി ഒരു സംശയവും ഇല്ല ഉർവശി തന്നെയാണ് എന്നാണ് ഒരാൾ പറഞ്ഞ കമെന്റ്.

ഉർവശി എല്ലാവരുടെയും കൂടെ നായികയായി അഭിനയിച്ചിട്ടുണ്ട് ജഗദീഷിന്റെ കൂടെ അഭിനയിച്ച പടങ്ങൾ എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്, ഉർവശി കഥ എഴുതിയ “ഉൽസവമേളം” എല്ലാക്കാലത്തും എനിക്ക് പ്രിയപ്പെട്ട ഒരു സിനിമയാണ്. ഉർവശി അഭിനയിച്ച മിക്ക സിനിമകളിലും നായകനേക്കാൾ ഉയർന്ന പ്രകടനം അവരുടേതായി തോന്നിയിട്ടുണ്ട്. ഭരതം ഉൾപ്പടെ, ഉർവശിക്ക് തൻ്റെ നായകൻ ആരാണ് എന്നതോ താൻ സിനിമയിലെ മുഴു നീള നായിക ആണോ എന്നതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. തനിക്ക് തിളങ്ങാൻ ഒരു മിനിറ്റ് കിട്ടിയാലും മതി തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment