ARTICLES

ഉർവശി ചേച്ചി ഫോര്ത് വാൾ ബ്രേക്ക് ചെയ്യാൻ നോക്കിയതാണോ.

ഷൂട്ടിംഗ് സമയത്ത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് അബദ്ധങ്ങൾ പറ്റാറുണ്ട്. അഭിനയം എന്നത് വെറുമൊരു ജോലിയോ അല്ലെങ്കിൽ കടമയോ അല്ല. മറ്റൊരു കഥാപത്രമായി അഭിനയിക്കുമ്പോൾ അത്രത്തോളം അതിൽ സ്വയം അർപ്പിക്കുന്ന നിരവധി നടന്മാരും നടിമാരും ഇന്ന് മലയാള സിനിമയിലുണ്ട്. ചിലപ്പോളൊക്കെ പരസ്പരം നോക്കാതെ തന്നെ അഭിനയത്തിൽ മുഴുകുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ആരാധകർ കണ്ടെത്തിയിരിക്കുന്നത്. എന്നത്തേയും പോലെ ഷിറ്റിയർ ഗ്രൂപ്പിലെ മിടുക്കന്മാർ ആണ് ഈ കണ്ടുപിടുത്തതിന്റെയും പിന്നിൽ.

ഭാര്യ എന്ന സിനിമ ഏവരും കണ്ടിട്ടുണ്ട്. ജഗദീഷും ഉർവശിയും കേന്ദ്ര കഥാപാത്രങ്ങളായ സിനിമ പേരുപോലെ ഒരു കുടുംബത്തെ ആസ്പതമാക്കിയിട്ടുള്ള സിനിമയാണ്. സിനിമയിലെ ഒരു രംഗത്തിൽ ഉർവശി ദേഷ്യപെടുന്ന ഒരു രംഗത്തിൽ സീനിനു ശേഷം ഉർവശി നേരെ ചെന്ന് ക്യാമറയിൽ ഇടിക്കുന്ന്നുണ്ട്. ആദ്യം ആരും ശ്രദ്ധിക്കില്ല എങ്കിലും ഇപ്പോൾ അത് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമ ആരാധകർ. ഇതിനു നല്ല തമാശ നിറഞ്ഞ രസകരമായ കമന്റുകളും ആരാധകർ നൽകുവാൻ മറന്നിട്ടില്ല.

ഫോര്ത് വാൾ ബ്രേക്കിംഗ് നടത്തുവാൻ ഉർവശി ചേച്ചി നോക്കിയതാണ് എന്നാണ് ഒരു പക്ഷം പറഞ്ഞത്. എന്നാൽ സത്യത്തിൽ ഇങ്ങനെ ഒരു സംഭവം സജീവമാണ്. അഭിനേതാക്കൾ മറ്റൊരു കഥാപാത്രമായി ജീവിക്കുവാൻ ശ്രമിക്കുമ്പോൾ ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് മറന്നു പോകുന്നത് സാധാരണമാണ്. അത്തരത്തിൽ പല സംഭവങ്ങളും ആരാധകർ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമായി മാറിയിരിക്കുകയാണ് ഇതും. എന്നാൽ എഡിറ്റർ പോലും ഈ രംഗം ശ്രദ്ധിച്ചിട്ടില്ല എന്നുള്ളതാണ് ആരാധകരെ ഈ സംഭവം അത്ഭുതപ്പെടുത്തുന്നത്. എന്തായാലും സംഭവം ആരാധകർ കണ്ടു പിടിച്ചിരിക്കുകയാണ്.

ആ സിനിമയിൽ തന്നെ മികച്ച അഭിനയം ആണ് ഏവരുടെയും പ്രിയ ഉർവശി പ്രകടിപ്പിച്ചിരിക്കുന്നത്. ഇതേ സിനിമയിലെ കഥാപാത്രത്തിന്റെ നേരെ വിപരീതമായ കഥാപത്രവും ഉർവശി അഭിനയിച്ചിട്ടുണ്ട്. ജഗദീഷ് തന്നെ നായകനായ സ്ത്രീധനം എന്ന സിനിമയിലാണ് ആ കഥാപത്രം ഉർവശി ചെയ്തു വെച്ചിരിക്കുന്നത്. കോമഡി റോളുകൾ ആകട്ടെ, സീരിയസ് കഥാപത്രങ്ങൾ ആയിക്കോട്ടെ, ഏതൊരു കഥാപത്രവും ഉർവശിയുടെ കയ്യിൽ വളരെ അധികം ഭദ്രമാണ്. ഇന്നും വിസ്‍മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഉർവശിക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Trending

To Top
error: Content is protected !!