അരെ സോണിയ എന്ന് വിളിക്കുമ്പോൾ കാണിക്കുന്ന ഈ താരത്തെ ഓർമ്മ ഇല്ലേ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. ഇന്നും ആവർത്തന വിരസത കൂടാതെ പ്രേക്ഷകർ കാണുന്ന ചിത്രങ്ങളിൽ ഒന്ന്. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഇന്ന് ഉള്ളത്. ഇത് കൂടാതെ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് ഇത്. ദിലീപിനെ കൂടാതെ തിലകൻ, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, മോഹിനി, ജോമോൾ, ലാൽ, തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇന്നും ചിത്രം ടെലിവിഷനിൽ വരുമ്പോൾ കാണാത്ത മലയാളികൾ ചുരുക്കം ആണ്.

ചിത്രത്തിലെ ഓരോ ഡയലോഗുകളും കഥാപാത്രങ്ങളെയും സീനുകളും വരെ പല പ്രേക്ഷകർക്കും കാണാപ്പാഠം ആണ്. അത്രത്തോളം ഈ സിനിമ പ്രേക്ഷക ഹൃദയത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചിത്രത്തിൽ ചെറിയ കഥാപാത്രങ്ങൾ ആയി എത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ പോലും പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് ആണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ജോൺ സ്റ്റീഫൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പഞ്ചാബി ഹൗസിൽ അഭിനയിച്ച ഈ നടിയുടെ പേര് എന്താണ്? അഭിനയിച്ച മറ്റു ചിത്രങ്ങൾ ഏതെല്ലാം എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തിയത്.

തൊണ്ണൂറുകളിലെ പേര് – ആര്യ പിന്നീട് സീരിയൽ ഒക്കെ ആയി തിരിച്ചു വന്നപ്പോൾ പേര് – ഉഷ തൊണ്ണൂറുകളിലെ ജയദേവൻ , കെ എസ് ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ ഏറ്റവും തുറന്നഭിനയിച്ചിരുന്ന ഒരാളായിരുന്നു, അപ്പോ ബൈജു കൊട്ടാരക്കരയിലെ ഭാര്യ അല്ലേ ഇത്. മാനത്തെ കൊട്ടാരത്തിൽ ഇന്ദ്രൻസ് നായിക?ഉഷ. സീരിയൽ നടൻ രഞ്ജിത്ത് ഇവരുടെ മകനാണ്, അഗ്‌നി നിലാവ്, ധനം, ആലിബാബയും ആറരകള്ളൻമാരും , വർത്തമാന കാലം, കമ്പോളം, ബോക്സർ , തിരുവമ്പാടി തമ്പാൻ, രാഗിണിയുടെ(അച്ചാമ്മ വർഗീസ്) ഒരു ഛായ ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment