ചന്ദ്രലേഖ സിനിമയിൽ അഭിനയിച്ച ഈ താരത്തെ ഓർമ്മ ഉണ്ടോ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം ആണ് ചന്ദ്ര ലേഖ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കത്തക്ക പാട്ടുകളും ചിത്രത്തിൽ ഉണ്ട്. മോഹൻലാലിനെ കൂടാതെ സുകന്യ, പൂജ ബത്ര, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി മനോഹരമായ കുടുംബ കഥയുമായി എത്തിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് സ്ഥാനം നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ചന്ദ്രലേഖയിൽ മോഹൻലാലിൻറെ ചേട്ടന്റെ ഭാര്യ ആയി അഭിനയിച്ച ഈ നടിയുടെ പേരെന്താണ്??? പഴയ തമിഴ് സിനിമകളിൽ എവിടെയോ കണ്ട് പരിചയമുള്ള മുഖം പോലെ. തിരുത്ത് : പെങ്ങൾ ആയിട്ട് അഭിനയിച്ച എന്നാണ് അഖിൽ ദേവ് എം ടി എന്ന യുവാവ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു തങ്ങളുടെ കമെന്റുകൾ അറിയിച്ചിരിക്കുന്നത്. ജയസുധയെയും മഞ്ജുപിള്ളയെയും കൂടി ബഡ്ഡ് ചെയ്ത് എടുത്ത പോലുണ്ട്, ഇഷ്ടത്തിൽ ശ്രീദേവി ടീച്ചർ ആയി അഭിനയിച്ച നടി ജയസുധക്കും ജയസുധയുടെ സഹോദരിയും അഭിനേത്രിയുമായ സുഭാഷിണിക്കും(മിന്നാരത്തിൽ ജഗതിയുടെ ഭാര്യയായി അഭിനയിച്ച നടി)വാഹിനിയുമായി നല്ല മുഖസാദൃശ്യം ഉണ്ട്.

പ്രിയദർശന്റെ മിക്കവാറും എല്ലാ സിനിമകളിലും ഇതു പോലുള്ള പെങ്ങൾമാരെ കാണാൻ കഴിയും.. ഒരു പക്ഷേ നായികയേക്കാൾ സുന്ദരിമാർ.. രാക്കിളിപ്പാട്ടിലാണെങ്കിൽ സുന്ദരിമാരുടെ അയ്യരുകളിയാണ്.. എവിടുന്ന് ഒപ്പിക്കുന്നോ ആവോ ? വാഹിനി..കുറേ ബി ഗ്രേഡ് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്, ചന്ദ്രലേഖയിൽ ലാലേട്ടന്റെ പെങ്ങൾ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്, ഇവർ തന്നെയാണോ വാഹിനി എന്നറിയപ്പെടുന്നതും? ഫാഷൻ ഗേൾസ് എന്നപടത്തിൽ ഹീറോയിൻ ആയിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.