എന്ത് പറഞ്ഞാലും അവസാനം പറയുന്നത് പിരിയാം പിരിയാം എന്ന് മാത്രം ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ കലാകാരി ആണ് വൈക്കം വിജയലക്ഷ്മി. നിരവധി ഗാനങ്ങളിൽ കൂടി വിജയലക്ഷ്മി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കലാ ജീവിതം വിജയമായ താരത്തിന്റെ ദാമ്പത്യ ജീവിതം എന്നാൽ പരാജയം ആയിരുന്നു. ആദ്യം ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു എങ്കിലും ആ ബന്ധം വിവാഹത്തിൽ എത്തിയില്ല. അതിനു ശേഷം ആണ് താരം അനൂപിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ദാമ്പത്യ ജീവിതവും അധികനാൾ നീണ്ടു നിന്നില്ല. ഒരു വര്ഷം മാത്രം ആയിരുന്നു ഈ ദാമ്പത്യ ജീവിതത്തിനു ആയുസ് ഉണ്ടായിരുന്നത്. വിജയ ലക്ഷ്മി വിവാഹമോചിത ആകുന്ന കാര്യം ഒരു ഞെട്ടലോടെ ആണ് ആരാധകരും അറിഞ്ഞത്.

എന്നാൽ ഇപ്പോഴിത തന്റെ വിവാഹ മോചനത്തിന്റെ കാരണം വിജയലക്ഷ്മി പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടയിൽ ആണ് വിജയലക്ഷ്‌മി തന്റെ ദാമ്പത്യ പരാജയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എല്ലാ കാര്യങ്ങൾക്കും നിയന്ത്രണങ്ങൾ വെക്കാൻ തുടങ്ങുകയും എന്നിൽ നിന്ന് എന്റെ മാതാപിതാക്കളെ അകറ്റാൻ നോക്കുകയും ചെയ്യാൻ തുടങ്ങിയതോടെ മാനസികമായി എനിക്കും അകലം ആകാൻ തുടങ്ങി. വിവാഹ ശേഷം എന്റെ കൂടെ പരിപാടികളിൽ ഒക്കെ വന്നുകൊണ്ടിരുന്നത് അദ്ദേഹം ആയിരുന്നു.

എന്നാൽ എല്ലാ സ്ഥലങ്ങളിലും ചെന്നിട്ട് ആവിശ്യം ഇല്ലാത്ത നിയന്ത്രങ്ങൾ ഒക്കെ അദ്ദേഹം ഉണ്ടാക്കാൻ തുടങ്ങിയതോടെ പരുപാടിയിൽ പങ്കെടുക്കുന്നതിനുള്ള മനസ്സമാധാനവും നഷ്ടമാകാൻ തുടങ്ങി. കൂടാതെ എന്റെ അച്ഛനെയും അമ്മയെയും എന്നിൽ നിന്നും അകറ്റാനും തുടങ്ങിയതോടെ അതൊന്നും അംഗീകരിക്കാൻ കഴിയാതെ ആയി എനിക്ക്. ഗായികയായ എനിക്ക് വേണ്ടത് മനസ്സമാധാനവും സ്വസ്ഥമായ മനസ്സും ആണ്. എന്നാൽ അദ്ദേഹം കാരണം എന്റെ സ്വസ്ഥത നഷ്ടമാകാൻ തുടങ്ങി. മാത്രമല്ല എന്റെ അച്ഛനും അമ്മയും എന്നോട് അടുക്കാൻ പാടില്ല എന്ന നിബന്ധനയും അദ്ദേഹം വെക്കാൻ തുടങ്ങി.

പാടുമ്പോൾ താളം പിടിക്കാൻ പോലും പാടില്ല എന്ന് വരെ പറയാൻ തുടങ്ങി. പതുക്കെ പതുകെ നിയന്ത്രങ്ങൾ പലതും കൂടി വന്നു. ഇപ്പോഴും ദേക്ഷ്യപ്പെടാനും വഴക്ക് പറയാനും കൂടി തുടങ്ങിയതോടെ ഇനിയും ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസ്സിലായി. അങ്ങനെ പിരിയാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ മോചനം എന്നുള്ളത് ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനം ആണ്. മനഃസമാധാനം ഇല്ലെങ്കിൽ പിന്നെ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന് തന്നെ മനസ്സിലായി.

ഈ വര്ഷം ജൂണിൽ ആണ് നിയമ നടപടികൾ എല്ലാം പൂർത്തി ആയത്. ഇപ്പോൾ ഞങ്ങൾ നിയമപരമായി വിവാഹ മോചിതർ ആണ്. കഴിഞ്ഞതിനെ കുറിച്ച് ഒന്നും ഓർത്ത് ഇനിക്ക് ഇപ്പോൾ ഒരു ദുഖവും ഇല്ല. ദുഖിച്ചിരുന്നാൽ പിന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. ഇന്ന് എന്റെ അച്ഛനും അമ്മയും സംഗീതവും മാത്രമാണ് എന്റെ ലോകം. ഈ ലോകത്തിൽ എനിക്ക് ഇപ്പോൾ സമാധാനവും സന്തോഷവും ഉണ്ട് എന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.

Leave a Comment