അന്നത്തെ 75 ലക്ഷം എന്നാൽ ഇന്നത്തെ 40 കോടി രൂപയാണ്, വൈശാലി നിർമ്മിക്കാൻ അറ്റ്ലസ് രാമചന്ദ്രന് ചിലവായ തുക

മലയാള സിനിമയിലെ എക്കാലത്തെയും ക്‌ളാസ് സിനിമകളിൽ മികച്ച സിനിമ ആണ് വൈശാലി. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ ഏറെ ആണ്. 1989 ൽ പുറത്തിറങ്ങിയ ഈചിത്രം വലിയ പ്രേക്ഷക ശ്രദ്ധ ആണ് നേടിയത്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും എല്ലാം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെടുക ഉണ്ടായി. ആ കാലത്തെ മലയാള സിനിമ താരങ്ങളിൽ ഒരു വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണി നിരന്നത്.

ചിത്രത്തിലെ നായിക നായകന്മാർ ആയ വൈശാലിയും ഋഷ്യ ശൃങ്കനും വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ആ കാലത്തെ വലിയ മുതൽ മുടക്കിൽ ഓര്ക്കായ് ചിത്രം കൂടി ആണ് വൈശാലി. അന്നത്തെ കാലത്തെ ഏകദേശം 75 ലക്ഷത്തോളം രൂപ മുടക്കി ആണ് പ്രമുഖ വ്യവസായി ആയ അറ്റ്ലസ് രാമചന്ദ്രൻ വൈശാലി എന്ന സിനിമ ഒരുക്കിയത്.  കഥയും കഥാപാത്രങ്ങളും മികച്ചവ ആയിരുന്നു എങ്കിലും ചിത്രം വേണ്ടത്ര ലാഭം നിർമ്മാതാവിന് നേടിക്കൊടുത്തില്ല എന്നതാണ് സത്യം.

വലിയ മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയത് എങ്കിലും പ്രതീക്ഷിച്ച അത്ര ലാഭം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സന്തോഷ് കുമാർ കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, 1988 ൽ റിലീസ് ചെയ്ത വൈശാലി എന്ന സിനിമയുടെ നിർമ്മാണ ചിലവ് 75 ലക്ഷം രൂപയായിരുന്നു. ഏകദേശം ഇന്നത്തെ 40 കോടി രുപ. പിന്നെ ഡിസ്റ്റ്രിബ്യൂഷൻ പരസ്യങ്ങൾ എന്നിവക്കെല്ലാമായി 25 ലക്ഷം വേറെയും. ഒരു അഭിമുഖത്തിൽ വൈശാലിയുടെ നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞതാണ്. രാമചന്ദ്രൻ വിദേശത്തായിരുന്നതിനാൽ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് എം ടിയായിരുന്നു.

അദ്ദേഹത്തിന്റെ കർശന സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടാണ് ചിലവ് ഇത്ര കുറഞ്ഞത് എന്ന് രാമചന്ദ്രൻ പറയുന്നു. മലയാളത്തിലെ ഏറ്റവും നിർമ്മാണച്ചിലവുള്ള സിനിമകളിൽ ഒന്നാണ് വൈശാലി. ഈ ചിത്രത്തിൽ നിന്നും അദ്ദേഹത്തിന് കിട്ടിയ ലാഭം അഞ്ച് വർഷംകൊണ്ട് വെറും 5 ലക്ഷം രൂപയാണ് എന്നും അഭിമുഖത്തിനിടയിൽ അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞിരുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment