അങ്ങനെ കെട്ടിപിടിച്ച് നില്ക്കാൻ ആയിരുന്നോ എന്ന് അച്ഛൻ ചോദിച്ചു

പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന കുടുംബം ആണ് നടൻ സായ് കുമാറിന്റേത്. താരം തന്റെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ബിന്ദു പണിക്കാരെ വിവാഹം കഴിക്കുകയും ഒക്കെ ചെയ്തത് വലിയ വാർത്ത ആയിരുന്നു. പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആയിരുന്നു ആ സമയത്ത് പുറത്ത് വന്നത്. ആദ്യ ഭാര്യയ്ക്ക് കാൻസർ രോഗം പിടി പെട്ടതോടെ ആണ് അവരെ സായ് കുമാർ ഉപേക്ഷിച്ചത് എന്നും തുടങ്ങി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അച്ഛനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സായ് കുമാറിന്റെ മകളും നടിയും ആയ വൈഷ്ണവി. വൈഷ്ണവിയുടെ വാക്കുകൾ ഇങ്ങനെ, വളരെ നേരുത്തെ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. ദിലീപ് ചിത്രം മുല്ലയിലേക്ക് എന്നെ ക്ഷണിച്ചത് ആയിരുന്നു. ദിലീപ് നേരിട്ട് ആയിരുന്നു എന്നോട് വിളിച്ച് ചോദിച്ചത്.

എന്നാൽ ആ സമയത്ത് ഇല്ല എന്ന് പറയാൻ അച്ഛൻ എന്നോട് പറഞ്ഞു. ഞാൻ അങ്ങനെ പറയുകയും ചെയ്തു. പിന്നീട് മാഗസിനിൽ ദിലീപും മീര നന്ദനും കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം വന്നപ്പോൾ ഞാൻ പറഞ്ഞു ഈ വേഷം ഞാൻ ചെയ്യേണ്ടിയിരുന്നത് ആണെന്ന്. അപ്പോൾ അച്ഛൻ പറഞ്ഞു എന്തിനാ ഇത് പോലെ കെട്ടി പിടിച്ച് നിൽക്കാൻ ആയിരുന്നോ എന്ന്. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അച്ഛനോട് ആയിരുന്നു അടുപ്പം കൂടുതൽ. കുറച്ച് നാളുകൾ ബോർഡിങ് സ്കൂളിൽ പഠിച്ചപ്പോഴേക്കും അച്ഛനോടും അമ്മയോടുമുള്ള അടുപ്പം നഷ്ടമായിരുന്നു. അതിനു ശേഷം അച്ഛനോട് ആണ് അടുപ്പം കൂടുതൽ. ‘അമ്മ ദേക്ഷ്യപ്പെടുമായിരുന്നു എന്നോട്. എന്നാൽ അച്ഛൻ അങ്ങനെ ആയിരുന്നില്ല. അച്ഛൻ ഉള്ളപ്പോൾ ഒക്കെ നല്ല രസമായിരുന്നു.

ഞാൻ എന്റെ എല്ലാ കാര്യങ്ങളും അച്ഛനുമായി പങ്കുവെക്കുമായിരുന്നു. കോളേജ് കാലം തുടങ്ങിയപ്പോൾ ആണ് അച്ഛനുമായി അകലാൻ തുടങ്ങിയത്. അച്ഛനും അമ്മയും അകലാൻ കാരണം ഞാൻ ആണെന്ന് വരെ പലരും പറഞ്ഞു. അടുത്ത സുഹൃത്തുക്കൾ വരെ ആ പേരും പറഞ്ഞു എന്നെ കളിയാക്കിയിട്ടുണ്ട്. അമ്മയ്ക്ക് കാൻസർ ആയത് കൊണ്ടാണ് അച്ഛൻ ഉപേക്ഷിച്ചത് എന്ന് പലരും പറഞ്ഞു പരത്തി. എന്നാൽ അച്ഛൻ പോയതിനു കുറെ നാളുകൾ കഴിഞ്ഞാണ് അമ്മയ്ക്ക് രോഗം ബാധിക്കുന്നത്. അമ്മയുടെ വീട്ടുകാർ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും വൈഷ്ണവി പറഞ്ഞു.