അനിയൻമാരോട് വലിയ സ്നേഹമുള്ള ചേട്ടൻ ആണെന്നൊക്കെ ആണ് പറച്ചിൽ

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ഹിറ്റ് ചിത്രം ആണ് വല്യേട്ടൻ. മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കാറുണ്ട്. മമ്മൂട്ടിയുടെ മാസ്സ് ആൻഡ് ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് വല്യേട്ടൻ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ തൊഴുത്തുപറമ്പിൽ രതീഷ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, അറയ്ക്കൽ മാധവനുണ്ണിയും അനിയന്മാരും രാത്രി ഉണ്ണാൻ ഇരിക്കുന്നു.. മാധവനുണ്ണി നടുക്ക്.. ഇരുവശത്തുമായി അനിയന്മാർ.. ആദ്യമായി ഇളയ അനിയന്മാർക്ക് ഏട്ടന്റെ വക ഓരോ ഉരുള കൊടുക്കുന്നു. ശേഷം മാധവനുണ്ണി ഉച്ചയ്ക്കും രാത്രിയിലും ചോറ്, അതാണല്ലോ പണ്ടും ഇപ്പഴും നമ്മുടെ വീട്ടിലെ പതിവ്, കാത്തിരിക്കും, എത്ര പാതിരയായാലും, അച്ഛൻ വരാൻ ഈ രഘുവടക്കം എല്ലാവന്മാരും വെട്ടിയിട്ട പോലെ കിടന്നുറങ്ങുന്നുണ്ടാകും,, എന്നാലും ഞാൻ കണ്ണ് തുറന്നിരിക്കും. ദാ ഈ തളത്തില് തന്നെ അച്ഛനോടൊപ്പം ഒരുരുള വാങ്ങി കഴിച്ചിട്ടേ ഞാൻ കിടന്നുറങ്ങൂ.

പക്ഷെ, ഒരു ദിവസം,, കാത്തിരുന്ന് ഞാനുറങ്ങിപ്പോയി, കണ്ണ് മിഴിച്ചപ്പോൾ കാണുന്നത്, അച്ഛനും അമ്മയും ഒരു പാത്രത്തിൽ നിന്ന് ചോറ് വാരിയുണ്ണുന്നു!! രണ്ട് പേരുടെയും കണ്ണീന്ന് കണ്ണീരു വരുന്നുണ്ട്. എന്താന്ന് ചോദിച്ച് അടുത്ത് ചെന്നപ്പോ ഒരു കരച്ചില് തൊണ്ടേല് പിടിച്ചു നിർത്തിയിട്ട് അച്ഛൻ പറഞ്ഞു,, മോൻ പൊയ്ക്കോ, പോയിക്കിടന്ന് ഉറങ്ങിക്കോന്ന്. തന്നില്ല,, എന്നേക്കൂടി വിളിച്ചാ നിങ്ങള് കുട്ട്യോള്(ഗദ്ഗദം ) (തുടരുന്നു ) എന്തൊക്ക നേടിയിട്ടും വെട്ടിപ്പിടിച്ചിട്ടും ഫലമുണ്ടോ? ഒരുനാൾ എങ്കിലും ഒന്ന് വരാൻ, കാണാൻ അവരെ കിട്ടില്ലല്ലോ.

വിളമ്പിയ ചോറിൽ നിന്ന് കയ്യെടുക്കുന്നു. “സാഡ് ബി ജി എം ” ശേഷം എണീറ്റ് പോകുന്നു. വല്യേട്ടനിലെ ഈ സീൻ ആദ്യത്തെ കാഴ്ചകൾ ഒക്കെ സങ്കടം തരുന്നതായിരുന്നു.. ഇക്കയുടെ ആ ആ കഥ പറച്ചിൽ,, തൊണ്ടയിൽ സങ്കടം വരുത്തിയുള്ള ആ ഡയലോഗ് എല്ലാം സങ്കടം തരുന്നതായിരുന്നു.. പക്ഷെങ്കില് കാലം കഴിഞ്ഞപ്പോൾ ഒരുപക്ഷെ കൈരളി ടീവി ദേശീയപടമായി ഓടിച്ചു തുടങ്ങിയതിന് ശേഷമാകാം ചിലപ്പോ മാധവനുണ്ണിയുടെ ഈ സീൻ കാണുമ്പോ മൂപ്പരോട് ദേഷ്യമാണ് വരുന്നത് വീട്ടില് അനിയന്മാരുടെ കൂടെ സന്തോഷമായി ഉണ്ണാൻ ഇരിക്കുന്നു.. അനിയന്മാരും നല്ല വിശപ്പിൽ കൂടെയിരിക്കുന്നു.

പെട്ടെന്ന് അനിയന്മാർ മറന്നിരിക്കുകയായിരുന്ന അച്ഛനും അമ്മയും ചോറില് വിഷം ചേർത്ത് കഴിച്ച കഥ പറയുന്നു. ഒഴുക്കിന് അതങ്ങട്ട് കാച്ചി വിളമ്പി വച്ച ചോറിന്റെ മുന്നീന്ന് എണീറ്റ് പോകുന്നു? ഓരോരോ മനുഷ്യര് നോക്കണേ കൂടെയിരിക്കുന്നവന്മാരുടെ കാര്യമെങ്കിലും നോക്കണ്ടേ? ഏട്ടൻ വിഷമിച്ചു പോയ സ്ഥിതിക്ക് എത്ര വിശപ്പുണ്ടെങ്കിലും ഇനിയെങ്ങനെ ചോറുണ്ണും എന്നാലോചിച്ചുകൊണ്ട് ആ പാവങ്ങൾ എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും? അതിനേക്കാൾ വലിയ ചിന്ത എന്തെന്നാൽ,, എത്ര രാത്രികളിൽ മാധവനുണ്ണി ഈ സെയിം സംഗതി കാച്ചിയിട്ടുണ്ടാകും? മാധവനുണ്ണി പറഞ്ഞത് പോലെ, എന്തൊക്ക വെട്ടിപ്പിടിച്ചാലും നേടിയാലും സമാധാനമായി അത് തിന്നാനും ഒരു യോഗം വേണം എന്നുമാണ് പോസ്റ്റ്.

Leave a Comment