മലയാള സിനിമയിലെ താര രാജാക്കന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്ക് ഒക്കെയും മലയാള സിനിമയിൽ വലിയ കയ്യടികൾ ആണ് കിട്ടിക്കൊണ്ടിരുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ ഒക്കെയും വലിയ വിജയവും ആയിരുന്നു. ഈ കൂട്ടത്തിൽ നരസിംഹത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തിയത് ആരാധകർക്ക് ഇടയിൽ വലിയ ചർച്ച ആയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ മമ്മൂട്ടിയുടെ ഗസ്റ്റ് റോളും വലിയ ഒരു പങ്കു വഹിച്ചു എന്ന് പറയാം. എന്നാൽ നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മമ്മൂട്ടിയെ വെച്ച് ഒരുക്കിയ ചിത്രം ആണ് വല്യേട്ടൻ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആരാധകരുടെ ഇടയിൽ വലിയ ചർച്ച ആയിരുന്നു. ഇപ്പോഴിതാ സിനിമ ഇറങ്ങിയ സമയത്തെ ആരാധകരുടെ ചർച്ചകളെ കുറിച്ച് സിനിമ പ്രേമികളുടെ കൂട്ടായ്മ ആയ ഒരു ഗ്രുപ്പിൽ വന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
ആമി ബെയ്‌ജാൻ എന്ന യുവാവ് ആണ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ, ‘നരസിംഹത്തിൽ മമ്മൂട്ടിയെ ഗസ്റ്റ് റോളിൽ കൊണ്ട് വന്നത് പോലൊരു സർപ്രൈസ് തിരിച്ചു വല്ല്യേട്ടനിൽ ഷാജി കൈലാസ് മോഹൻലാലിനെ കൊണ്ട് വരുന്നു എന്നൊരു വാർത്ത ഷൂട്ടിങ് ടൈമിൽ തന്നെ എങ്ങനെയോ ഉണ്ടായി. റിലീസ് ദിവസം പത്ര പരസ്യങ്ങളിൽ “ഈ സിനിമയിൽ മോഹൻലാൽ ഉണ്ടോ ” എന്നൊരു ക്യാപ്ഷൻ പോലും വെച്ച് സിനിമയുടെ അണിയറക്കാരും അത് വെച്ചൊരു പബ്ലിസിറ്റിയും ഇറക്കി. സിനിമ തുടങ്ങി ആകാംക്ഷയിൽ മോഹൻലാൽ ഫാൻസും എന്തെങ്കിലും ആകട്ടെ എന്ന് ഇക്കാ ഫാൻസും വിചാരിച്ചു പടം കാണുന്നു. മുക്കാൽ ഭാഗം ആയപ്പോൾ സൈക്കിളിൽ ഒരാൾ ചെറുതായിട്ട് തോൾ ചെരിച്ചു വരുന്ന പുറകിൽ നിന്നൊരു ഷോട്ട്. മോഹൻലാൽ ഫാൻസ് ഉറപ്പിച്ചു ഇത് അണ്ണൻ തന്നെ കയ്യടികളും ആർപ്പുവിളികളും ഉയർന്നു പക്ഷേ ക്യാമറ പതിയെ കറങ്ങി ഫ്രണ്ടിൽ വന്നപ്പോൾ ദേ നിൽക്കുന്നു കൊല്ലം അജിത്. അങ്ങനെ ആള് മാറി ലാലേട്ടന് കിട്ടേണ്ട കയ്യടി കൊല്ലം അജിത്തിന് കിട്ടിയ കഥ വല്ല്യേട്ടൻ റിലീസ് ടൈമിൽ കേട്ടത് ഓർമ്മയുണ്ട്. മോഹൻലാലിന്റെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ഇടി വാങ്ങിയ നടൻ എന്ന് പേരുള്ള കൊല്ലം അജിത്തിന് ലാലേട്ടന് കിട്ടേണ്ട കയ്യടി മാറി കിട്ടിയതും ഒരു നിയോഗം ആകാം’ എന്നുമാണ് കുറിപ്പ്.
നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. കൊല്ലം അജിത്തിനെ ലാലേട്ടൻ ഇടിച്ചാൽ പടം ഹിറ്റ് ആണെന്ന് അന്നൊരു വിശ്വാസം ഉണ്ടായിരുന്നു, അങ്ങനെ അല്ല.. ഷൂട്ടിംഗ് നടക്കുന്ന ടൈമിൽ ഷാജികൈലാസ് നോട് ഒരു റിപ്പോർട്ട്ർ ചോദിച്ചിരുന്നു നരസിംഹത്തിൽ മമ്മൂട്ടി വന്നത് പോലെ ഇതിൽ മോഹൻലാലിനെ കൊണ്ടുവരുമോ എന്ന്.. ചിലപ്പോൾ പ്രതീക്ഷിക്കാം എന്നായിരുന്നു ചിരിയോടെ ഷാജി മറുപടി പറഞ്ഞതു… അത് പിന്നീട് വാർത്തയായി എല്ലാവർക്കിടയിലും മോഹൻലാൽ ഉണ്ടാകും എന്നൊക്കെ അഭ്യൂഹങ്ങൾ പരന്നു.. the king ൽ സുരേഷ് ഗോപി, നരസിംഹത്തിൽ മമ്മൂട്ടി ഇതിൽ മോഹൻലാൽ എല്ലാവരും ഉറപ്പിച്ചു, അതെ അങ്ങനെ ആകാം. പക്ഷേ അത് വലിയ വാർത്തയായി. ലാലേട്ടൻ ഫാൻസ് വരെ ആദ്യ ഷോക്ക് കേറി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചത്.