ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത ആക്ഷൻ ചിത്രം ആണ് ഇത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വംശം എന്ന മുകേഷ്  ചിത്രത്തെ കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിവിൻ ജോർജ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1997 ക്രിസ്റ്റ്യൻ കുടുംബ പശ്ചാത്തലം പ്രമേയം ആക്കി ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത ആക്ഷൻ ഫാമിലി ചിത്രം. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ആകണം ഈ ചിത്രം അന്ന് ശ്രദ്ധിക്കപ്പെട്ടില്ല.

പക്ഷേ ബോർ അടിക്കാതെ ഇന്നും കണ്ടിരിക്കാൻ കഴിയുന്ന ഒരു സിനിമ കണ്ടവർ അഭിപ്രായം കമൻ്റ് ആയി പറയുക. (മുകേഷ്,സുകുമാരൻ, സായ്കുമാർ,ഭീമൻ രഘു, ബോബി) വില്ലൻ പക്ഷത്ത് (ജനാർദ്ദനൻ,കുണ്ടറ ജോണി,ബൈജു എഴുപുന്ന,സത്താർ, ടീ എസ് രാജു,) കൂടാതെ കൊച്ചിൻ ഹനീഫ,ശങ്കരാടി,ബാബുരാജ്, പ്രേം പ്രകാശ്,ടോണി, രതീഷ്, ശ്രീജയ നായർ,ഉഷ,ഫിലോമിന,സത്യപ്രിയ,ഹരിത, തുടങ്ങിയ 22 ഒളാം താരങ്ങൾ അഭിനയിച്ച ചിത്രം എന്നുമാണ് പോസ്റ്റ്.

ചെറുപ്പത്തിൽ ഒരിക്കൽ മാത്രം വീഡിയോ കാസ്സറ്റിൽ കണ്ടിട്ടുണ്ട്. അന്നേ വെറുത്തു പോയ സാധനം, അറുബോറൻ സിനിമയാണ്. കലൂർ ഡെന്നിസ് മുൻപ് ഇതേ പശ്ചാത്തലത്തിൽ എഴുതിയ കുറെയേറെ സിനിമകളുടെ വികലാവതരണമാണ് ഈ സിനിമ..രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക..അവർ തമ്മിലുള്ള കിടമത്സരം. ഈ പടം ഇറങ്ങുന്നതിനും മുൻപ് എത്രയോ പ്രാവശ്യം കണ്ട് മടുത്ത ടിപ്പിക്കൽ ക്ലീഷേ തീം ആണ്.സാധാരണ ഈ ടൈപ്പ് സിനിമകളിലെ നായകവേഷം ബാബു ആന്റണിയുടെ മാത്രം കുത്തകയാണ്.

പുള്ളിയുടെ ഡേറ്റ് അവൈലബിൾ അല്ലാത്തത് കൊണ്ടോ അതോ പുള്ളി സിനിമയോട് നോ പറഞ്ഞത് കൊണ്ടോ ആയിരിക്കണം നായകവേഷം മുകേഷിലേക്ക് വന്ന് ചേർന്നത്. മുകേഷിന് ഒട്ടും ചേരാത്ത വേഷമായിരുന്നു ഇത്..ഇൻട്രോ കാണുമ്പോൾ തന്നെ ബാബു ആന്റണി ഇപ്പോ വരും എന്നൊരു ഫീലാണ് തോന്നുക. മുകേഷ് വന്നപ്പോ അയ്യേ,ഇങ്ങേരായിരുന്നോ എന്നൊരു ഫീലും. മുകേഷിനെ കൊണ്ട് കൂട്ട്യാ കൂടുന്ന റോൾ അല്ലായിരുന്നു ഇതിലേത് പിന്നെ.

സാധാരണ ശത്രുപക്ഷത്ത് നിലയുറപ്പിക്കുന്ന ഭീമൻ രഘുവിന്റെ വളരെ വ്യത്യസ്തമായ ഒരു പോസിറ്റീവ് വേഷം ഈ സിനിമയിൽ കാണാനായി എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ പടത്തിലെ ഏക മേന്മ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment