ഈ പടം ഇന്ന് കാണുമ്പോഴും അന്ന് തിയേറ്ററിൽ ഉണ്ടായ കൂട്ട ചിരിയാണ് ഓർമ വരിക

മലയാള സിനിമാ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് ജയറാം പ്രധാന വേഷത്തിൽ എത്തിയ വൺ മാൻ ഷോ എന്ന സിനിമ. റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്തത്. ജയറാമിനെ കൂടാതെ നരേന്ദ്ര പ്രസാദ്, ലാൽ, സംയുക്ത വർമ്മ, മന്യ, കലാഭവൻ മണി, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ മികച്ച ഒരു കുടുംബ ചിത്രം ആണ് സിനിമ. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രം ഇന്നും ടി വി യിൽ വന്നാൽ കാണാത്ത പ്രേക്ഷകർ കുറവാണ്.

ഷാഫിയുടെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്. വലിയ സ്വീകാര്യത ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തീയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച പടങ്ങളിൽ ഒന്ന് കൂടി ആണ് ഇത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അടുത്തിരുന്നവൻ ചിരിച്ചു ചിരിച്ചു എന്റെ ഷോൾഡറിൽ ഒക്കെ അടിച്ച പടം ആണ് ഇതെന്നും ചിരിച്ച് ചിരിച്ചു കണ്ണിൽ നിന്നൊക്കെ വെള്ളം വന്ന പടംഅന്ന് എന്നും പറഞ്ഞാണ് പോസ്റ്റ് പങ്കുവെച്ചത്. വൺമാൻഷോ, പടം സി ക്ലാസ്സ് തിയേറ്ററിൽ വെച്ചായിരുന്നു കണ്ടത് എന്നും അന്ന് നാട്ടിൻപുറത്തെ ആളുകൾ മാത്രം വരുന്ന തിയേറ്റർ ആയിരുന്നു അതെന്നും ഉച്ചയ്ക്ക് 2 : 30 ഉള്ള ഷോയിലാണ് പടം കണ്ടത് എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ ഈ പടം ഇന്ന് കാണുമ്പോഴും അന്ന് തിയേറ്ററിൽ ഉണ്ടായ കൂട്ട ചിരിയാണ് ഓർമ വരിക എന്നും ഷാഫിയുടെ ആദ്യ ചിത്രം ചിരിയുടെ കൂടെ തന്നെ നല്ലോണം ടെൻഷൻ അടിപ്പിക്കാനും ചിത്രത്തിന് സാധിച്ചു എന്നാണ് എനിക്ക് തോന്നിയത് എന്നും ഇത് പോലെയുള്ള പടങ്ങളുടെ കുറവ് ഇപ്പൊ നല്ലോണം ഉണ്ട് എന്നും ഉത്സവത്തിനു പോയ ഫീൽ തരുന്ന പടങ്ങളുടെ എന്നുമാണ് പോസ്റ്റ്. ഇത് ശരിവെക്കുന്ന കമെന്റുകളുമായി മറ്റു പ്രേക്ഷകരും എത്തിയിട്ടുണ്ട്.

Leave a Comment