വര്ഷം ഇത്ര കഴിഞ്ഞിട്ടും ഈ പ്രപ്പോസൽ സീൻ പ്രേക്ഷകർ ഇത് വരെ മറന്നിട്ടില്ല

മോഹൻലാലിൻറെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ് വന്ദനം. ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. ഗിരിജ ഷെട്ടാർ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. താരം അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രത്തെ ഇന്നും മറക്കാത്തവർ ആണ് സിനിമ പ്രേമികൾ. ഇവരെ കൂടാതെ മുകേഷ്, സുകുമാരി, നെടുമുടി വേണു, ജഗദീഷ്, കവിയൂർ പൊന്നമ്മ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയിരുന്നു.

എന്നാൽ വന്ദനം സിനിമയുടെ ക്ലൈമാക്സ് വലിയ നിരാശ ആണ് സിനിമ പ്രേമികൾക്ക് നൽകിയത്. കാണികളെ ആകാംഷയുടെ മുൾ മുനയിൽ നിരത്തിയിട്ട് ഒടുവിൽ ഉണ്ണിയും ഗാഥയും തമ്മിൽ പിരിയുന്നത് കാണികളുടെ മനസ്സിൽ ഒരു നൊമ്പരമായി ഇന്നും നില നിൽക്കുന്നുണ്ട്. മലയാളികളെ ഏറെ വിഷമിപ്പിച്ച ഒരു ക്ളൈമാക്സ് രംഗങ്ങളിൽ ഒന്ന് തന്നെ ആണ് വന്ദനം സിനിമയിലെത്. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ട് ഒടുവിൽ കരയിച്ച ചിത്രം കൂടി ആണ് വന്ദനം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആദർശ് ശിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഈ ഐ ലവ് യു ആർക്ക് വേണംകേൾക്കാൻ ഒരു സുഖം വേണ്ട” മലയാളികൾ ഒരിക്കലും മറക്കാനാവാത്ത പ്രൊപ്പോസൽ.

ഒരു പെൺകുട്ടി ഇത്രയുംറിജെക്റ്റ് ചെയ്തിട്ടും എങ്ങനെ വളച്ചെടുക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം. കാലം ഇത്ര കഴിഞ്ഞിട്ടും ഇതിനേക്കാൾ മനോഹരമായ പ്രപ്പോസൽ സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ബ്ലാക്‌മെയ്ൽ ചെയ്ത് പ്രൊപ്പോസ് ചെയ്യിക്കുന്നതിനൊക്കെ ഫ്രീക് പേരായോ എന്നാണ് ഒരാൾ ചോതിച്ചിരിക്കുന്ന കമെന്റ്.

ഇതൊക്കെ പക്കാ ബ്ലാക്ക് മെ യിൽ ചെയുന്ന സീൻ അല്ലെ. ഇതൊക്കെ നല്ലതാണ് എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ടോ? അതൊക്കെ നമ്മുക്ക് പാർക്കാൻ മുന്തിരി തൂപ്പുകൾ, അത് ഇതല്ല. നാടോടിക്കാറ്റാണ്. അതിലും താഴയെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ പോലും വരൂ, അങ്ങനെ വളച്ചെടുക്കാൻ പറ്റുമോ ജീവിതത്തിൽ, എനിക്ക് ഇഷ്ടമല്ല പണ്ടേ ബ്ലാക്ക് മെ യിൽ ചെയ്തു പറയിപ്പിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment