വന്ദനത്തിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്

മോഹൻലാലിൻറെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ് വന്ദനം. ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. ഗിരിജ ഷെട്ടാർ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. താരം അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രത്തെ ഇന്നും മറക്കാത്തവർ ആണ് സിനിമ പ്രേമികൾ. ഇവരെ കൂടാതെ മുകേഷ്, സുകുമാരി, നെടുമുടി വേണു, ജഗദീഷ്, കവിയൂർ പൊന്നമ്മ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയിരുന്നു.

എന്നാൽ വന്ദനം സിനിമയുടെ ക്ലൈമാക്സ് വലിയ നിരാശ ആണ് സിനിമ പ്രേമികൾക്ക് നൽകിയത്. കാണികളെ ആകാംഷയുടെ മുൾ മുനയിൽ നിരത്തിയിട്ട് ഒടുവിൽ ഉണ്ണിയും ഗാഥയും തമ്മിൽ പിരിയുന്നത് കാണികളുടെ മനസ്സിൽ ഒരു നൊമ്പരമായി ഇന്നും നില നിൽക്കുന്നുണ്ട്. മലയാളികളെ ഏറെ വിഷമിപ്പിച്ച ഒരു ക്ളൈമാക്സ് രംഗങ്ങളിൽ ഒന്ന് തന്നെ ആണ് വന്ദനം സിനിമയിലെത്. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ട് ഒടുവിൽ കരയിച്ച ചിത്രം കൂടി ആണ് വന്ദനം.

ചിത്രത്തിൽ ഗാഥയായി എത്തിയ ഗിരിജ പിന്നീട് മറ്റൊരു മലയാളവും സിനിമയിലും അഭിനയിച്ചിട്ടില്ല. നിഷ്ക്കളങ്കത നിറഞ്ഞ മുഖവുമായി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ താരത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഗാഥ. അന്ന് ഉണ്ണികൃഷ്ണന് മാത്രമല്ല ഗാഥയെ നഷ്ടപെട്ടത്, മലയാള സിനിമയ്ക്ക് കൂടിയാണ്. തിക്കുറിശ്ശിയുടെ കൂടെ കാറിൽ പോയ ഗാഥ പിന്നീട് ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചില്ല. ഗിരിജ ഷെട്ടാർ എന്ന് ആണ് പോസ്റ്റിൽ പറയുന്നത്. മാത്രമല്ല, താരത്തിന്റെ ഇപ്പോഴത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അന്ന് വന്ദനം കണ്ട ആർക്കും അത് മിസ് കാസ്റ്റ് ആയി തോന്നിയിരിക്കില്ല. അന്നത്തെ കൗമാരത്തെ ഇഷ്ടപ്പെടുത്തുന്ന എന്തോ ഒന്ന് ആ ഗാഥയിൽ അന്നത്തെ ചെറുപ്പങ്ങൾ കണ്ടിരുന്നു. അവരുടെ നിഷ്കളങ്കതയും കുറുമ്പും കുസൃതിയും ഇഷ്ട്ടമായിരുന്നു. അവസാനം പരസ്പരം കാണാതെയുള്ള വേർപിരിയലും ഒരു നൊമ്പരമായിരുന്നു, അത് നന്നായി. പടം അത്രയും നല്ലത് ആയതുകൊണ്ട് മാത്രം ആരും അധികം കുറ്റം പറയാത്ത അഭിനയം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment