ഒരുവിൽ വിലക്ക് മാറ്റി കോ ടതിയും, ഇനി സിനിമയിൽ ഈ ഗാനവും കാണും

കന്നടയിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് കാൻതാര. സെപ്റ്റംബർ മാസം മുപ്പതാം തീയതി ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം പല ഭാഷകളിലും മൊഴി മാറ്റി എത്തിയിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം ശ്രദ്ധ നേടുക ആയിരുന്നു.

എന്നാൽ ചിത്രത്തിലെ ഒരു ഗാനത്തിനെതിരെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന് തുടങ്ങുന്ന ഗാനം തൈക്കൂടം  മ്യൂസിക് ബാന്‍ഡിന്‍റെ തന്നെ  ‘നവരസം’ എന്ന പാട്ടിനോട് സാമ്യം ഉണ്ടെന്നും ഇത് അവരുടെ ഗാനം കോപ്പി അടിച്ചത് ആണെന്നും ആരോപിച്ച് കൊണ്ടാണ് ഇവർ രംഗത്ത് വന്നത്. അതോടെ കാന്താരയിലെ ഗാനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ കോടതി ഈ വിലക്ക് മാറ്റിയിരിക്കുകയാണ്. സിനി ഫൈൽ ഗ്രൂപ്പിൽ വിഷ്ണു കുമാർ ലീല ജയകുമാർ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നതു ഇങ്ങനെ, ഹൈ ക്കോടതി നിർദ്ദേശമനുസരിച്ച് കാന്താര ടീം കീഴ് കോ ടതിയിൽ അപ്പീൽ നൽകുകയും തുടർന്നുള്ള വാദത്തിൽ കോടതി തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളുകയും വരാഹ രൂപം പാട്ടിന്റെ വിലക്ക് നീക്കുകയും ചെയ്തു.

ഇനി ആമസോൺ പ്രൈമിലും തിയ്യേറ്ററിലും വരാഹരൂപം ഓർജിനൽ ട്രാക്ക് സിനിമയിൽ ഉൾപ്പെടുത്താം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഒരാളുടെ വീട്ടീ കേറി അയാളുടെ കാറ് മോട്ടിച്ചു നാല് സ്റ്റിക്കർ ഉം ഒട്ടിച്ചു സ്വന്തം വീട്ടിൽ കൊണ്ടിട്ട് തന്റെ കാർ ആണെന്നും പറഞ്ഞവനെ അതിന്റ ഉടമസ്ഥൻ അത് കണ്ടിട്ട് കള്ളാ എന്ന് വിളിച്ചപ്പോ വഴിയേ പോയ ഒരുത്തൻ പറയുകയാ അവൻ അത് അവിടെ കൊണ്ടിട്ട കൊണ്ടാണ് നാല് പേര് നിന്റെ കാറ് കണ്ടതെന്നു.

പറ്റുമെങ്കിൽ കള്ളനോട് നന്ദി പറയണം എന്ന് . പിന്നൊരു ചോദ്യവും – നീ ഒക്കെ ഓട്ടോയിലും ടാക്സിയിലും , ബാക്കിയുള്ളോരുടെ കാറിലും അല്ലേടാ യാത്ര ചെയ്ത് ഇവിടെ വരെ എത്തിയത് ? നിനക്കൊക്കെ എന്നാടാ സ്വന്തം കാർ ഉണ്ടായത് ? ആ മോട്ടിച്ച കാർ ഇല്ലാതെ കള്ളന്റെ വീടിന്റെ ആത്മാവ് തന്നെ നഷ്ടമായി പോയി. നിനക്കു സന്തോഷം ആയല്ലോ എന്നുമാണ് പോസ്റ്റ്.

Leave a Comment