ഒരിക്കൽ എങ്കിലും ആ അവസ്ഥയിൽ കൂടി നമ്മൾ ഓരോരുത്തരും കടന്ന് പോയിട്ടുണ്ട്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രാകിത്ത് ആർ നായർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “പ്ലസ് ടു പഠിക്കുമ്പോഴാ അച്ഛൻ മ രി ക്കുന്നത്. ബസ് വന്നു ബൈക്കിൽ ഇ ടിച്ചു. അച്ഛൻ ഹെൽമെറ്റ്‌ വെക്കാറില്ലയിരുന്നു. എന്റെ മോഡൽ എക്സാം ബ്രേക്ക്‌ ചെയ്തു കൊണ്ടാണ് എന്നെ വിളിച്ചു കൊണ്ടുപോകുന്നത് അച്ഛന് സീരിയസ് ആണെന്ന് പറഞ്ഞു. എന്റെ സ്കൂൾ ബാഗിൽ എപ്പോഴും വീടിന്റെ ഒരു എക്സ്ട്രാ കീ ഉണ്ടാകുമായിരുന്നു. കറക്റ്റ് അന്നത്തെ ദിവസം അത് കാണാൻ ഇല്ല.

അമ്മ ഹോസ്പിറ്റലിൽ ആയിരുന്നത് കൊണ്ട് എന്നെ അപ്പുറത്തെ വീട്ടിൽ കൊണ്ട് ഇരുത്തി..അവിടുത്തെ ആന്റി ഒരു വൃത്തികെട്ട സ്ക്വാഷ് കുടിക്കാൻ തന്നു. ഓർക്കുമ്പോൾ എനിക്കിപ്പോഴും ഓക്കാനം വരും.” വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ കഥാപാത്രമായ ബിബീഷ് കല്യാണിയുടെ കഥാപാത്രമായ നിഖിതയോടു അയാളുടെ അച്ഛന്റെയും അമ്മയുടെയും മരണത്തെ കുറിച്ച് പറയുന്ന ഒരു രംഗമാണ് ഇതു. എപ്പോൾ കണ്ടാലും മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്ന എന്തോ ഒന്ന് ആ രംഗത്തിന് ഉണ്ട്.

പ്ലസ് ടുക്കാരനായ ബീബിഷിനെ അച്ഛനു ഒരു അപകടം സംഭവിച്ചു എന്ന് പറഞ്ഞു വീട്ടിലേക്കു കൂട്ടികൊണ്ട് വരുമ്പോൾ അയാൾക്ക്‌ ഉറപ്പായിരുന്നു അച്ഛന്റെ മ ര ണം സംഭവിച്ചു കഴിഞ്ഞു എന്നുള്ളത്. എന്നാൽ അച്ഛൻ മാത്രമല്ല അമ്മയും മരിച്ചിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം അയാളുടെ മനസ്സിന്റെ താളം തെറ്റുന്നു. വർഷങ്ങൾക്കിപ്പുറം നിന്ന് കൊണ്ട് അയാൾ അത് മറ്റൊരാളുമായി പങ്ക് വെക്കുമ്പോൾ പറയുന്നുണ്ട് “ഈ പ്രാന്ത് വരുന്നതിന്റെ എക്സാക്ട് മൊമെന്റ് എനിക്കറിയാം. ആദ്യം ഒരു തണുപ്പ് വരും.

ബോഡിയൊക്കെ വിറക്കാൻ തുടങ്ങും. എന്തൊക്കെയോ പിച്ചും പേയും ഇരുന്നു പറയാൻ തോന്നും ” മനുഷ്യനിലെ ചില മുറിവുകൾ മാഞ്ഞു പോകുകയില്ല ഒരിക്കലും. അച്ഛന്റെയും അമ്മയുടെയും മരണത്തെ കുറിച്ച് ബിബീഷ് പറയുന്നത് രാത്രിയിൽ ആണ്. ഈ രാത്രി ഉണ്ടല്ലോ ചില നേരങ്ങളിൽ ഓർമകളുടെ പടുകുഴിയിലേക്ക് നമ്മളെയൊക്കെ അങ്ങ് വീഴ്ത്തിക്കളയും. മറക്കാൻ നമ്മളൊക്കെ ശ്രമിക്കുന്ന ഓർമ്മകൾക്കാണ് ഇരുട്ടിൽ ഏറ്റവും വ്യക്തത എന്ന് ഇങ്ങനെയുള്ള രാത്രികളിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അത് തന്നെയാണ് ബിബീഷ് എന്ന കഥാപാത്രത്തിനും തോന്നിട്ടുണ്ടാകുക.മറക്കാൻ ആഗ്രഹിക്കാത്ത മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ച ആ ഒരു ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ അയാൾ അത് പറയുമ്പോൾ അന്ന് അയൽ വീട്ടിൽ നിന്നും കുടിക്കാൻ നൽകിയ സ്ക്വാഷിനെ കുറിച്ച് പോലും അയാൾ പറയുന്നുണ്ട്. അതിനെ കുറിച്ച് ഓർക്കുമ്പോൾ ഓക്കാനം ആണ് അനുഭവപ്പെടുന്നത്. മനസ്സു തകർന്നു ഇരിക്കുന്നവന് എന്നും കയ്പ്പുള്ള ഒരു ഓർമയാണ് വേണ്ടപ്പെട്ടവരുടെ വിയോഗം.

അത്തരം ഒരു അവസ്ഥയിലൂടെ പോകുന്ന ഒരു മനുഷ്യന്റെ ഭീകരമായ ഒരു അവസ്ഥയെ വരച്ചു കാട്ടുകയാണ് സിനിമയിലെ ബീബിഷും ആ ഒരു രംഗവും.ഈ പ്രാന്ത് വരുന്നതിന്റെ എക്സാക്ട് മൊമെന്റ് ജീവിതത്തിൽ ഞാനും നിങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചിട്ടുണ്ട് പല സന്ദർഭങ്ങളിൽ. ആ അവസരത്തിൽ മധുരമുള്ള എന്ത് കിട്ടിയാലും നമുക്ക് അതിനു രുചി ഉണ്ടാകുകയില്ല. ഒരിക്കൽ എങ്കിലും നമ്മളൊക്കെ ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവർ ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 

Leave a Comment