ഇവിടം വരെ വന്നിട്ട് നീ താഴോട്ട് ഇറങ്ങാതെ പോവുകയാണോ മുരളീ

ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വരവേൽപ്പ് സിനിമയെ കുറിച്ചുള്ള കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, വരവേൽപ്പ് സിനിമ തുടങ്ങുന്ന രംഗങ്ങൾ, അതായത് ഗൾഫിൽ നിന്ന് വരുന്ന മുരളിയെ സ്വീകരിക്കാൻ അയാളുടെ ജ്യേഷ്ഠൻമാരും അവരുടെ ഭാര്യമാരും നടത്തുന്ന ഒരുക്കങ്ങൾ കാണിക്കുന്ന സീനുകളിൽ, ഒടുവിൽ, മീന, KPAC ലളിത, ജനാർദ്ദാനൻ ടീമിന്റെ തഗ്ഗ് ഡയാലോഗുകളുടെ അയ്യര് കളിയാണ്: അതിൽ ചിലത്: ബോബി കൊട്ടാരക്കര : ചേച്ചിയേ നാരായണേട്ടൻ പറഞ്ഞു പ്രധമന്റെ പരിപ്പ് നല്ലോണ്ണം മൂപ്പിക്കണമെന്ന്. മീന: എന്നാലേ അങ്ങേരോട് ഇങ്ങോട്ട് വന്ന് മൂപ്പിക്കാൻ പറ. ജനാർദനൻ: ശാന്തേ അവൻ വന്നിട്ടില്ലല്ലോ? KPAC : ഉച്ചക്ക് മുബെത്തും എന്നല്ലേ കമ്പി? ഉച്ചയായോ? ജനാർദനൻ: എന്ത് തോന്നുന്നു? KPAC : ഉച്ചയായിട്ടില്ല എന്ന് തോന്നുന്നു. ജനാർദനൻ: ങാ… എന്നാ ആയിട്ടില്ല. KPAC : സണ്ണി ലൂക്കോസും, ജോണി പാറക്കാടനും കഞ്ഞി കുടിക്കാൻ വകയില്ലാത്ത വീട്ടിലെയൊന്നുമല്ല. മീന: ഹ്മ്മ്.. പേരൊക്കെ ഗംഭീരമാ. KPAC : പിന്നിപ്പോ എന്താ കുഴപ്പം? അവരേ ആപ്പ ഊപ്പകളൊന്നുമല്ല, റേയ്ഞ്ചു പിടിക്കുന്നവരാ.

മീന: ഈ റേയ്ൻജെന്ന് വച്ചാ സിംഹവും, കരടിയുമൊന്നുമല്ലല്ലോ. മീന: ഇതെന്ത് പറ്റി മോനെ നിനക്ക് നീ പ്ലെയിനിൽ നിന്ന് നേരെ തെങ്ങിലോട്ട് ചാടിയോ? ഒടുവിൽ: അനിയാ മുരളീ നീ താഴോട്ട് വാ മോഹൻലാൽ: ഈ സ്ഥിതിയിൽ താഴോട്ട് വരാൻ പറ്റാത്ത ഒരവസ്ഥയാണ്. ഒടുവിൽ: ഇവിടം വരെ വന്നിട്ട് നീ താഴോട്ട് ഇറങ്ങാതെ പോവുകയാണോ മുരളീ. ഇതിന്റെയിടയിൽ കാറ് പിടിച്ച് എയർ പോർട്ടുകൾ തോറും കയറി ഇറങ്ങി, പെട്ടുപോയ മാമുക്കോയ വക പ്രകടനം വേറെ. പാചകമൊക്കെ ഏത് വരെയെത്തി എന്ന് ടോർച്ചടിച്ചു നോക്കുന്ന ഒടുവിലാൻ… വേറെ ലെവൽ എന്നാണ് കുറിപ്പ്.

കെ. പി. എ. സി, ഒടുവിൽ, മീന, ബോബി എല്ലാവരും അരങ്ങൊഴിഞ്ഞു. സത്യൻ അന്തിക്കാട് പണ്ടൊരിക്കൽ പൊന്മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്സിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. സ്വാഭാവികമായും ചിരി വരേണ്ട ആ രംഗങ്ങൾ കണ്ടാൽ ഇപ്പോൾ കരച്ചിൽ ആണ് വരുന്നതെന്ന്, കാരണം മിക്കവാറും അഭിനേതാക്കളും മരിച്ചു കഴിഞ്ഞു, അടുപ്പിലെ പാത്രത്തിലേക്ക് ടോർച് അടിച്ചു നോക്കുന്നത് കണ്ട് തിയ്യറ്റർ ഇളകി മറിഞ്ഞിട്ടുണ്ട്, അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തോണ്ട് ബ്രില്യൻസ് ആഘോഷിക്കപ്പെട്ടില്ല! എന്തിന്, ശ്രീനിവാസനെ അവഹേളിച്ചിട്ടുമുണ്ടല്ലോ.. ശ്രീനിവാസനും കൂടി contribute ചെയ്തതാണ് ഇന്ന് നാം എത്തി നില്ക്കുന്ന മലയാള സിനിമ എന്ന് മാത്രം അംഗീകരിച്ചാൽ മതിയാകും, എന്തൊക്കെ പറഞ്ഞാലും വളരെ വ്യത്യസ്തമായ ഡയലോഗുകളിലൂടെ മലയാള സിനിമയിൽ നർമ്മത്തിന് പുതിയ മാനങ്ങൾ കണ്ടെത്തിയത് ശ്രീനിവാസൻ തന്നെയാണ്. എത്രയെത്ര സിനിമകൾ… എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.