നാണത്തെ അതിന്റെ മികച്ച രീതിയിൽ തന്നെ ആണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ആണ് വരവേൽപ്പ്. മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തത്. രേവതി ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ഇവരെ കൂടാതെ ശ്രീനിവാസൻ, മുരളി, ജഗദീഷ്, തിലകൻ, ഇന്നസെന്റ്, ജനാർദ്ദനൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

വലിയ രീതിയിൽ തന്നെ ചിത്രം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബിസിനെസ്സ് ചെയ്യാൻ വന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ അരുൺ അപ്പു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത്രയും കാലം സിനിമ കണ്ടിട്ടും ‘നാണം’ എന്ന വികാരത്തെ ഇതിലും ഭംഗിയായി ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല. . അപ്രതീക്ഷിതമായി ചേട്ടൻ “മുരളീ നിനക്കും ഒരു കല്യാണമൊക്ക കഴിക്കണ്ടേ? ” എന്നു ചോദിക്കുമ്പോൾ 2 നിമിഷം കൊണ്ട് മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ. നാണം അതിന്റെ പീക്ക് ലെവലിൽ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.  ചമ്മൽ ,നാണം ഇത് രണ്ടും ഏറ്റവും ഭംഗിയായി ചെയ്തിരുന്നത് ലാൽ ആയിരുന്നു. 1996 ന് ശേഷം തടി വെച്ചതോടെ ആ ക്യൂട്ട്നെസ്സ് നഷ്ട്ടപ്പെട്ടു, ഇത്തരം സൂക്ഷമഭാവങ്ങളായിരുന്നു ലാലിൻ്റെ കരുത്ത്. ഇപ്പൊ അതൊക്കെ നഷ്ടമായി, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment