വർഗം, ദേവാസുരം എന്നീ ചിത്രങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനീഷ് എൻ കൃഷ്ണ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഞാൻ ഇവിടെ പുതിയ ആളാണ്, ഇവിടെ ഇങ്ങനെ ഒരു ഡിസ്കഷൻ നടന്നിട്ടുണ്ടോ എന്ന് അറിയില്ല. വർഗം, ദേവാസുരം ഈ രണ്ടു സിനിമകളും കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമാണ്, നീലകണ്ഠനെ പോലീസ് യൂണിഫോം ഇടീപ്പിച്ചതാണ് വർഗം എന്നത്.
എല്ലാവിധ വൃത്തികേടുകളും ചെയ്യുന്ന നായകൻ, അവിചാരിതമായി ഒരു കൊലക്കേസിൽ പെടുന്നു. അതിനു പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്ന കൊല്ലപ്പെട്ടവന്റെ ആൾക്കാർ. ഇതിനിടയിൽ നായികയുടെ ജീവിതത്തിൽ വില്ലത്തരവുമായി നായകൻ. മരിച്ചെന്നു പോലും കരുതിയ നായകന്റെ തിരിച്ചു വരവും വില്ലത്തരത്തിൽ നിന്നും നായകനിലേക്കുള്ള മാറ്റവും. അവസാനം നായികയെ രക്ഷിക്കുന്നു, വില്ലന്മാരെ ഒതുക്കുന്നു, ശുഭം.
ദേവാസുരത്തിൽ ഉത്സവത്തിന്റെ വെടിപ്പുരയിലാണ് നായിക ബന്ധിക്കപ്പെട്ടതെങ്കിൽ വർഗ്ഗത്തിൽ പാറമടയിലാണെന്നുള്ള ഒരു പുതുമ സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്. രണ്ടിടത്തും നായകന്റെ ടീം നായികയെ രക്ഷിക്കുന്നത് വരെ ഇടി കൊള്ളുന്ന നായകൻ പിന്നെ അങ്ങ് ഇടിച്ചു നേടുകയാണ്. വാൽകഷ്ണം, പദ്മകുമാറിന്റെ സംവിധാനത്തിൽ വന്നത് കൊണ്ടാണോ എന്നറിയില്ല, പരുന്ത് കണ്ടപ്പോഴും നീലകണ്ഠനെ പിടിച്ചു പലിശക്കാരൻ ആക്കിയ പോലെ ആണ് എനിക്ക് തോന്നിയത് എന്നുമാണ് പോസ്റ്റ്.

മലയാള സിനിമയുടെ മഹാഭാരതം ആണ് ദേവാസുരം അടാപ്റ്റേഷൻ ഒരുപാട് ഉണ്ട്. വർഗം വാസ്തവം, പല്ലാവൂർ ദേവനാരായണൻ, ഇൻസ്‌പെക്ടർ ഗരുഡ്, പരുന്ത്, പ്രമാണി, വർഗം, വാസ്തവം, പരുന്ത് പുള്ളിയുടെ മൂന്നു പടവും ഏകദേശം ഒരു പോലെ തന്നെ, വർഗം ദേവാസുരത്തിന്റെ കഥ ആണെന്ന് അന്നേ പറഞ്ഞിരുന്നു. പദ്മകുമാർ ദേവാസുരത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, അത് പദ്മകുമാർ തന്നെ പറഞ്ഞിട്ടുണ്ട്, ദേവാസുരത്തിനുള്ള ഒരു ഫാൻ ബോയ് ട്രീറ്റ് ആണ് വർഗം എന്ന് പുള്ളി അതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.